തിങ്ക്പാമിന് 43 റണ്‍സ് വിജയം

- Advertisement -

ടീം ഇന്‍ഫോസ്പിക്കയ്ക്കെതിരെ 43 റണ്‍സ് വിജയം നേടി തിങ്ക്പാം. ഇന്ന് നടന്ന മത്സരത്തില്‍ സെബു മാത്യു(29), അശ്വിന്‍(23*), അഖില്‍(15) എന്നിവരുടെ ബാറ്റിംഗ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത തിങ്ക്പാം 5 വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സാണ് നേടിയത്. സെബു 13 പന്തില്‍ നിന്ന് മൂന്ന് സിക്സും രണ്ട് ബൗണ്ടറിയും അടക്കം 29റണ്‍സ് നേടിയപ്പോള്‍ അശ്വിന്‍ 14 പന്തില്‍ നിന്നാണ് 23 റണ്‍സ് നേടിയത്. രണ്ട് സിക്സ് താരം നേടി. 2 പന്തില്‍ നിന്ന് 7 റണ്‍സ് നേടിയ ആഷിക്ക് ആണ് മറ്റൊരു സ്കോറര്‍.

ഇന്‍ഫോസ്പിക്കയ്ക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സ് മാത്രമേ നേടാനായുള്ളു. 15 റണ്‍സ് നേടി പുറത്താകാതെ നിന്ന അരുണ്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. പ്രശാന്ത് 11 റണ്‍സ് നേടി. തിങ്ക്പാമിന് വേണ്ടി ധനീഷ് 3 വിക്കറ്റും സെബു മാത്യു 2 വിക്കറ്റും നേടി.

Advertisement