സോഫ്ട്നോഷന്‍സിനെ തകര്‍ത്ത് വിട്ട് ടെസ്റ്റ് ഹൗസ്

- Advertisement -

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ കൂറ്റന്‍ ജയവുമായി ടെസ്റ്റ് ഹൗസ്. ഇന്ന് സോഫ്ട്നോഷന്‍സിനെതിരെയാണ് ആദ്യം ബാറ്റ് ചെയ്ത ടെസ്റ്റ് ഹൗസ് 44 റണ്‍സിന്റെ ജയം സ്വന്തമാക്കിയത്. ടോസ് നഷ്ടമായി ബാറ്റിംഗ് ചെയ്യാന്‍ അയയ്ക്കപ്പെട്ട ടെസ്റ്റ് ഹോസ് 8 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സ് നേടുകയായിരുന്നു. ഓപ്പണര്‍മാരായ രെഞ്ജു(23), അരുണ്‍ കുമാര്‍(17 പന്തില്‍ 45) എന്നിവരുടെ വെടിക്കെട്ട് തുടക്കമാണ് ടീമിനു മികച്ച സ്കോറിലേക്ക് എത്തുവാന്‍ സഹായിച്ചത്. ആറാം ഓവറില്‍ ഇരുവരെയും പുറത്താക്കി ആഷിക് സോഫ്ട്നോഷന്‍സിനു മത്സരത്തിലേക്ക് തിരിച്ചുവരവിനു അവസരം ഒരുക്കി. അതേ ഓവറില്‍ ഒരു വിക്കറ്റ് കൂടി നേടി ആഷിക് ടെസ്റ്റ് ഹൗസിനെ 75/0 എന്ന നിലയില്‍ നിന്ന് 77/3 എന്ന നിലയിലേക്ക് തള്ളിയിട്ടു. എന്നാല്‍ 16 റണ്‍സ് കൂടി കണ്ടെത്തി 93 എന്ന മികച്ച സ്കോറിലേക്ക് എത്തുവാന്‍ ടെസ്റ്റ് ഹൗസിനു സാധിച്ചിരുന്നു.

സോഫ്ട്നോഷന്‍സിനായി ബാറ്റിംഗിനിറങ്ങിയപ്പോളും ആഷിക് തന്നെയാണ് മികവ് പുലര്‍ത്തിയത്. താരം 12 പന്തില്‍ 17 റണ്‍സ് നേടിയപ്പോള്‍ മറ്റൊരു ബാറ്റ്സ്മാന്‍ ബാനര്‍ജ്ജി രാജന്‍ തന്റെ 9 റണ്‍സിനായി 21 പന്താണ് നേരിട്ടത്. 8 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ സോഫ്ട്നോഷന്‍സിനു 49 റണ്‍സ് മാത്രമാണ് നേടാനായത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement