ടെസ്റ്റ് ഹൗസിനു ജയം 2 വിക്കറ്റിനു

ആറ്റിനാട് ടൈറ്റന്‍സിനെ മറികടന്ന് ടെസ്റ്റ് ഹൗസിനു 2 വിക്കറ്റ് ജയം. ആറ്റിനാട് നേടിയ 39 റണ്‍സ് പിന്തുടരാനിറങ്ങിയ ടെസ്റ്റ് ഹൗസിനു 8 വിക്കറ്റുകള്‍ നഷ്ടമായെങ്കിലും 5.4 ഓവറില്‍ ലക്ഷ്യം മറികടക്കുവാന്‍ ടീമിനായി. ആദ്യം ബാറ്റ് ചെയ്ത ആറ്റിനാട് 7.3 ഓവറില്‍ 39 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. എന്നാല്‍ ടെസ്റ്റ് ഹൗസ് ഒരു ഘട്ടത്തില്‍ 22/7 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. എട്ട് ഒമ്പത് വിക്കറ്റുകളില്‍ നേടിയ റണ്ണുകളാണ് ടെസ്റ്റ് ഹൗസിനു വിജയം ഉറപ്പാക്കിയത്. രഞ്ജിത്തും ശ്രീരാജും നേടിയ റണ്‍സ് ടീമിനെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. 4 പന്തില്‍ 10 റണ്‍സ് നേടി രഞ്ജിത്ത് പുറത്തായപ്പോള്‍ 4 പന്തില്‍ നിന്ന് 13 റണ്‍സ് നേടി ശ്രീരാജ് പുറത്താകാതെ നിന്നു. ടോപ് ഓര്‍ഡറില്‍ ഏഴ് വീതം റണ്‍സ് നേടി രഞ്ജു കുമാറും അനീഷുമാണ് റണ്‍സ് കണ്ടെത്തിയ മറ്റു താരങ്ങള്‍. ആറ്റിനാടിനായി എബിന്‍ മാര്‍ട്ടിന്‍ മാത്യൂ 5 വിക്കറ്റ് പ്രകടനം പുറത്തെടുത്തുവെങ്കിലും ടീമിനെ വിജയത്തിലേക്ക് നയിക്കുവാനായില്ല. വിവേകാനന്ദ് 2 വിക്കറ്റ് നേടിയെങ്കിലും 1.3 ഓവറില്‍ 22 റണ്‍സാണ് വഴങ്ങിയത്.

ആദ്യം ബാറ്റ് ചെയ്ത ആറ്റിനാടിനു വേണ്ടി 12 റണ്‍സ് നേടി വിനീത് പി ജോസഫ് ആണ് രണ്ടക്കം കടന്ന ഏക ബാറ്റ്സ്മാന്‍. അരുണ്‍ വ്യാസ് ടെസ്റ്റ് ഹൗസിനു വേണ്ടി നാല് വിക്കറ്റ് നേടി തിളങ്ങി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഈ ഒറ്റ സംഭവം കൊണ്ട് സ്മിത്തിനെ അളക്കേണ്ടതില്ല: രോഹിത് ശര്‍മ്മ
Next articleബാന്‍ക്രോഫ്ടുമായുള്ള കരാര്‍ റദ്ദാക്കി സോമര്‍സെറ്റ്