ടെറാനെറ്റിന് 26 റണ്‍സ് ജയം

- Advertisement -

ഷെല്‍ സ്ക്വയറിനെതിരെ 26 റണ്‍സിന്റെ വിജയം കരസ്ഥമാക്കി ടെറാനെറ്റ്. ഇന്ന് ടിപിഎലിന്റെ ഭാഗമായി നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടെറാനെറ്റ് 58/9 എന്ന സ്കോര്‍ നേടിയപ്പോള്‍ ഷെല്‍ സ്ക്വയറിന് 9 വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സേ നേടാനായുള്ളു. രണ്ട് വീതം വിക്കറ്റുമായി അരുണ്‍ പ്രസാദ്, നിഖില്‍, വിമല്‍ എന്നിവരാണ് ടെറാനെറ്റിനായി തിളങ്ങിയത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ടെറാനെറ്റിനായി നിഖില്‍, അഷിന്‍ എന്നിവര്‍ 14 റണ്‍സ് നേടുകയായിരുന്നു. അഷിന്‍ ആറ് പന്തില്‍ നിന്ന് 14 റണ്‍സ് നേടി പുറത്താകാതെ നിന്നു. ജോബിന്‍ 13 റണ്‍സും നേടി. ഷെല്‍ സ്ക്വയറിന് വേണ്ടി ജെറിന്‍ മാത്യു ജോര്‍ജ്ജ് രണ്ടോവറില്‍ 6 റണ്‍സ് മാത്രം വിട്ട് നല്‍കി 4 വിക്കറ്റ് നേടുകയായിരുന്നു. യൂജിന്‍ ബെര്‍ണാദാസിന് രണ്ട് വിക്കറ്റും ലഭിച്ചു.

Advertisement