ടെക് വാരിയേഴ്സിനെതിരെ 4 വിക്കറ്റ് ജയവുമായി എഡിഎസ് സ്മാഷേഴ്സ്

- Advertisement -

ചെറിയ സ്കോര്‍ കണ്ട മത്സരത്തില്‍ പൊരുതി നേടിയ ജയവുമായി എഡിഎസ് സ്മാഷേഴ്സ്. ആദ്യം ബാറ്റ് ചെയ്ത ടെക് വാരിയേഴ്സിനെ 36 റണ്‍സില്‍ ഒതുക്കിയ ശേഷം ബാറ്റിംഗിനിറങ്ങിയ സ്മാഷേഴ്സിനു 6 വിക്കറ്റുകളാണ് നഷ്ടമായത്. 6.4 ഓവറില്‍ ലക്ഷ്യം മറികടക്കാന്‍ ടീമിനെ സഹായിച്ചത് ഓപ്പണര്‍ ചന്ദ്രോദയം നേടിയ 17 റണ്‍സാണ്. ആറാം ഓവറിന്റെ അവസാന പന്തിലാണ് ചന്ദ്രോദയം പുറത്തായത്. പുറത്താകുമ്പോള്‍ ടീമിനു ജയിക്കാന്‍ വേണ്ടത് മൂന്ന് റണ്‍സ്. വിജയത്തിലേക്ക് എത്തുമ്പോള്‍ രണ്ട് വിക്കറ്റ് കൂടി സ്മാഷേഴ്സിനു നഷ്ടമായിരുന്നു. ടെക് വാരിയേഴ്സ് ബൗളര്‍മാരില്‍ റിനോ രാജ്, സുനില്‍ കൃഷ്ണന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നന്ദു ശ്രീകുമാര്‍ ഒരു വിക്കറ്റും നേടി.

ആദ്യം ബാറ്റ് ചെയ്ത ടെക് വാരിയേഴ്സിനു വേണ്ടി ബാറ്റ്സ്മാന്മാര്‍ക്കും തന്നെ 10ലധികം റണ്‍സ് നേടാനായിരുന്നില്ല. സനില്‍ കുമാര്‍ 9 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ സുനില്‍ കൃഷ്ണന്‍, അരുണ്‍ രാജ് എന്നിവര്‍ 7 റണ്‍സ് വീതം നേടി. മുഹമ്മദ് ഷഹീന്‍, ഡിലി എന്നിവര്‍ രണ്ടും ടി ആനന്ദ്, ചന്ദ്രേദയം എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement