എന്‍വെസ്റ്റ്നെറ്റിനെതിരെ ജയം, ടാറ്റ എലെക്സി ക്വാര്‍ട്ടറില്‍

- Advertisement -

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ടാറ്റ എലെക്സി. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത എന്‍വെസ്റ്റ്‍നെറ്റ് 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 50 റണ്‍സ് മാത്രം നേടിയപ്പോള്‍ രണ്ട് പന്ത് ശേഷിക്കെ 5 വിക്കറ്റ് ജയം ടാറ്റ നേടി. 12 പന്തില്‍ 7 റണ്‍സ് മാത്രം നേടേണ്ടിയിരുന്ന ടാറ്റയ്ക്ക് എന്നാല്‍ സെബിന്‍ തോമസ് എറിഞ്ഞ ഏഴാം ഓവറില്‍ രണ്ട് വിക്കറ്റ് വീഴുകയും രണ്ട് റണ്‍സ് മാത്രം നേടാനുമായപ്പോള്‍ അവസാന ഓവറിലെ ലക്ഷ്യം 5 റണ്‍സായിരുന്നു. ആദ്യ പന്തില്‍ വിനീഷ് ബീറ്റണായെങ്കിലും അടുത്ത പന്തില്‍ ഡബിളും നാലാം പന്തില്‍ സിക്സും നേടി വിജയം ഉറപ്പിക്കുകയായിരുന്നു. ടാറ്റ എലെക്സിയുടെ ഫൈസല്‍ ആണ് കളിയിലെ താരം.

മത്സരത്തില്‍ ടോസ് നേടിയത് ടാറ്റ എലെക്സിയായിരുന്നു. അവര്‍ എന്‍വെസ്റ്റനെറ്റിനോട് ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഓപ്പണര്‍ ഹരികൃഷ്ണന്‍ മാത്രമാണ് രണ്ടക്കം കടന്നത്. 12 റണ്‍സുമായി ഹരികൃഷ്ണന്‍ പുറത്തായപ്പോള്‍ 11 റണ്‍സ് നേടിയ എക്സ്ട്രാസ് ആണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍. ടാറ്റ എലെക്സിയ്ക്ക് വേണ്ടി അബ്ദുള്‍ റസാഖ് മൂന്നും രാകേഷ് രണ്ടും വിക്കറ്റ് നേടി. ഫൈസല്‍, അരുണ്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റും ലഭിച്ചു.

വിജയികള്‍ക്കായി 21 റണ്‍സുമായി വിനീഷ് പുറത്താകാതെ നിന്നപ്പോള്‍ ഫൈസല്‍ 16 റണ്‍സ് നേടി പുറത്തായി. സെബിന്‍ തോമസിനാണ് എന്‍വെസ്റ്റ്നെറ്റ് നിരയില്‍ രണ്ട് വിക്കറ്റ്. അന്‍വര്‍, ശങ്കര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement