ടാറ്റ എലെക്സിയ്ക്ക് 19 റണ്‍സ് ജയം

- Advertisement -

യുഎസ്ടി ഗ്രേയെ 19 റണ്‍സിനു പരാജയപ്പെടുത്തി ടാറ്റ എലെക്സി. കഴിഞ്ഞ ഞായറാഴ്ച ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടാറ്റയ്ക്ക് 53 റണ്‍സാണ് 7 വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്. എന്നാല്‍ യുഎസ്ടി ഗ്രേയ്ക്ക് 34 റണ്‍സ് മാത്രമേ നേടാനായുള്ളു. നിഖില്‍(15), വിനീഷ്(11) എന്നിവരാണ് ടീമിനായി ബാറ്റിംഗില്‍ തിളങ്ങിയത്. യുഎസ്ടി ഗ്രേയ്ക്ക് വേണ്ടി അരുണ്‍, കാര്‍ത്തികേയ കൃഷ്ണന്‍ എന്നിവര്‍ രണ്ടും അരവിന്ദ്, പ്രശാന്ത് ശര്‍മ്മ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ യുഎസ്ടി ഗ്രേയ്ക്ക് വേണ്ടി ഗൗതം ബീര മാത്രമാണ് രണ്ടക്കം കടന്നത്. 12 റണ്‍സാണ് ബീര നേടിയത്. 8 വിക്കറ്റ് നഷ്ടത്തില്‍ 34 റണ്‍സാണ് യുഎസ്ടി നേടിയത്. ടാറ്റാ എലെക്സിയ്ക്ക് വേണ്ിട അബ്ദുള്‍ റസാഖ്, അരുണ്‍ എന്നിവര്‍ രണ്ടും ഹരിഗോവിന്ദ്, രാകേഷ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement