
ജെമിനി ബ്ലാസ്റ്റേഴ്സിനു രണ്ടാം തോല്‍വി. ആദ്യ മത്സരത്തില്‍ ഒറാക്കിളിനോട് തോറ്റ ജെമിനി ബ്ലാസ്റ്റേഴ്സ് സണ്ടെകിനോട് 9 വിക്കറ്റ് തോല്‍വി ഏറ്റുവാങ്ങി ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്താകുകയായിരുന്നു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ജെമിനിയ്ക്ക് 8 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സ് മാത്രമാണ് നേടാനായത്. ജെമിനി നിരയില്‍ ആരും തന്നെ രണ്ടക്ക സ്കോര്‍ കടക്കാതിരുന്ന മത്സരത്തില്‍ 9 റണ്‍സ് നേടി പുറത്താകാതെ നിന്ന സുജിത് ആണ് ടോപ് സ്കോറര്‍. സണ്‍ടെകിനു വേണ്ടി സുനില്‍ ജോസ് രണ്ട് വിക്കറ്റും അരുണ്‍, സുബിന് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ സണ്‍ടെക് 5.4 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം നേടിയത്. 14 റണ്‍സ് നേടിയ അഭിലാഷ് ആണ് പുറത്തായ ബാറ്റ്സ്മാന്. ഹരി(16*), ശ്രീജിത്ത്(4*) എന്നിവരായിരുന്നു വിജയ സമയത്ത് ക്രീസില്‍. ജെമിനിയ്ക്ക് വേണ്ടി അരുണ്‍ ടിബി ഏക വിക്കറ്റ് സ്വന്തമാക്കി.