എറിക്ക റെഡ്സിനെ വീഴ്ത്തി സണ്‍ടെക്, വിജയം 32 റണ്‍സിനു

- Advertisement -

32 റണ്‍സിനു എറിക്ക റെഡ്സിനെ വീഴ്ത്തി സണ്‍ടെക്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സണ്‍ടെക് 8 ഓവറില്‍ 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ 77 റണ്‍സ് നേടുകയായിരുന്നു. മിഥുന്‍(13 പന്തില്‍ 25), ഹരി(20), അജിത് കുമാര്‍(18) എന്നിവരുടെ വെടിക്കെട്ട് ബാറ്റിംഗാണ് ടീമിനു മികച്ച സ്കോര്‍ നല്‍കിയത്. മറുപടി ബാറ്റിംഗിനിറങ്ങിയ എറിക്കയ്ക്ക് 8 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 45 റണ്‍സ് മാത്രമേ നേടാനായുള്ളു.

അജിത് കുമാര്‍, രഞ്ജിത്ത് എന്നിവര്‍ സണ്‍ടെക്കിനായി രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. മിനീഷ്, ഹരി, അരുണ്‍ പവിത്രന്‍ എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement