സുനില്‍ ജോസിന്റെ ഒറ്റയാള്‍ പോരാട്ടത്തില്‍ ഒറാക്കിളിനെ കീഴടക്കി സണ്‍ടെക്

- Advertisement -

ഒറാക്കിളിനെതിരെ 6 വിക്കറ്റ് ജയം സ്വന്തമാക്കി സണ്‍ടെക്. ആദ്യം ബാറ്റ് ചെയ്ത ഒറാക്കിള്‍ അര്‍ജ്ജുന്‍(23), അരുണ്‍ ദത്ത്(12), രാഹുല്‍(12) എന്നിവരുടെ ബാറ്റിംഗ് മികവില്‍ താരതമ്യേന മികച്ച സ്കോറായ 60 റണ്‍സ് നേടുകയായിരുന്നു. 5 വിക്കറ്റ് നഷ്ടത്തിലാണ് 8 ഓവറില്‍ ഈ സ്കോര്‍ ഒറാക്കിള്‍ സ്വന്തമാക്കിയത്. സണ്‍ടെക് 10 റണ്‍സ് എക്സ്ട്രാസ് രൂപത്തില്‍ നല്‍കി. സണ്‍ടെകിനു വേണ്ടി സുബിന്‍, ഹരി, സുനില്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. വിക്കറ്റൊന്നും ലഭിച്ചില്ലെങ്കിലും തന്റെ രണ്ടോവറില്‍ വെറും 3 റണ്‍സ് വിട്ടുകൊടുത്ത സുനില്‍ ജോസിന്റെ പ്രകടനം ശ്രദ്ധേയമായിരുന്നു.

സണ്‍ടെകിന്റെ തുടക്കം മികച്ചതായിരുന്നില്ല. രണ്ടാം ഓവറില്‍ സ്കോര്‍ബോര്‍ഡ് 9ല്‍ എത്തിയപ്പോള്‍ തന്നെ ഓപ്പണിംഗ് ബാറ്റ്സ്മാന്മാരായ ഹരിയും രാകേഷും തിരിച്ച് മടങ്ങിയിരുന്നു. 4.2 ഓവറില്‍ 28/4 എന്ന നിലയിലായിരുന്ന സണ്‍ടെകിനു വിജയം 33 റണ്‍സ് അകലെയായിരുന്നു. ശേഷിക്കുന്നത് 22 പന്തുകള്‍. പിന്നീട് കണ്ടത് സുനില്‍ ജോസിന്റെ വെടിക്കെട്ടിന്റെ പിന്‍ബലത്തില്‍ കൂടുതല്‍ വിക്കറ്റ് നഷ്ടമൊന്നുമില്ലാതെ 6.5 ഓവറില്‍ ലക്ഷ്യം കണ്ടെത്തിയ സണ്‍ടെകിനെയാണ്. ശ്യാമിനെ കാഴ്ചക്കാരനാക്കി നിര്‍ത്തി 22 പന്തില്‍ നിന്നാണ് 44 റണ്‍സ് സുനില്‍ ജോസ് നേടിയത്. 2 ബൗണ്ടറികളും 4 സിക്സറുകളും അടങ്ങിയതായിരുന്നു സുനില്‍ ജോസിന്റെ ഇന്നിംഗ്സ്.

ഒറാക്കിളിനു വേണ്ടി രാഹുല്‍ 2 വിക്കറ്റ് നേടിയപ്പോള്‍ സണ്‍ടെകിന്റെ രണ്ട് ബാറ്റ്സ്മാന്മാര്‍ റണ്‍ഔട്ട് ആവുകയായിരുന്നു.

Advertisement