ആവേശപ്പോരാട്ടത്തില്‍ സ്റ്റാര്‍ട്ടപ്പ് 11, വാക്കോവറുമായി ഇ ടീം, അലോകിനും വിജയം

- Advertisement -

ഫെബ്രുവരി 25നു നടന്ന ആവേശകരമായ മത്സരത്തില്‍ സ്റ്റാര്‍ട്ടപ്പ് 11നു ഒരു വിക്കറ്റ് ജയം. ടോസ് നേടിയ ക്വസ്റ്റ് വൈറ്റ്സ് 8 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 48 റണ്‍സ് നേടി. 19 റണ്‍സ് നേടിയ അശോക് ആണ് ടോപ് സ്കോറര്‍. 9 റണ്‍സ് വീതം നേടി മോഹന്‍, ആര്‍ നായര്‍ എന്നിവരാണ് സ്കോറിലേക്ക് സംഭാവന ചെയ്ത മറ്റു ബാറ്റ്സ്മാന്മാര്‍. ക്വസ്റ്റ് നിരയില്‍ ബാക്കിയാര്‍ക്കും തന്നെ മികച്ചൊരു പ്രകടനം പുറത്തെടുക്കാനായില്ല. ക്വസ്റ്റിന്റെ 4 ബാറ്റ്സ്മാന്മാര്‍ റണ്‍ഔട്ട് രൂപത്തിലാണ് പുറത്തായത്.

മറുപടി ബാറ്റിംഗിനിറങ്ങിയ സ്റ്റാര്‍ട്ടപ്പ് 11 മികച്ച തുടക്കമാണ് ലഭിച്ചതെങ്കിലും അത് തുടരാന്‍ സാധിക്കാതെ വന്നത് മത്സരം ആവേശകരമാക്കി. തുടര്‍ച്ചയായി വിക്കറ്റ് നഷ്ടപ്പെട്ട അവര്‍ക്ക് അവസാന ഓവറിലെ അവസാന പന്തിലാണ് ഒരു വിക്കറ്റ് ജയം സ്വന്തമാക്കാനായത്. 19 റണ്‍സ് നേടിയ ജിജോഷ് ആണ് ടോപ് സ്കോറര്‍.

ക്ലീനിപേസിനു പരാജയം, അലോകിന്‍ നോക്ഔട്ട് ഘട്ടത്തിലേക്ക്

ക്ലീനിപേസിനെതിരെ 7 വിക്കറ്റ് വിജയം സ്വന്തമാക്കി അലോകിന്‍ ടിപിഎല്‍ ക്വാളിഫയിംഗ് റൗണ്ടിന്റെ നോക്ഔട്ട് ഘട്ടത്തിലേക്ക് കടന്നു. ടോസ് നേടിയ അലോകിന്‍ ബൗളിംഗ് തിരഞ്ഞെടുത്തു. 8 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സാണ് ക്ലീനിപേസ് നേടിയത്. ഇര്‍ഷാദ് മേലേതില്‍, കുമാര്‍ എന്നിവര്‍ അലോകിനു വേണ്ടി രണ്ട് വിക്കറ്റ് നേടി. അലോകിന്‍ 6.3 ഓവറില്‍ ലക്ഷ്യം മറികടന്നു. മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് അലോകിന്‍ വിജയം സ്വന്തമാക്കിയത്. 19 റണ്‍സ് നേടിയ ഇര്‍ഷാദ് മേലേത്തില്‍ ആണ് ടോപ് സ്കോറര്‍.

മറ്റൊരു മത്സരത്തില്‍ ഇ ടീമിനു വാക്ഓവര്‍ ലഭിയ്ക്കുകയായിരുന്നു. മെട്രോ മാറ്റിനിയായിരുന്നു ഇ ടീമിന്റെ എതിരാളികള്‍

Advertisement