
ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ സ്റ്റാര്‍ ഇലവനു 7 വിക്കറ്റ് ജയം. ഡിഎന്എയ്ക്കെതിരെയാണ് സ്റ്റാര്‍ ഇലവന്റെ മികച്ച ജയം. ആദ്യം ബാറ്റ് ചെയ്ത ഡിഎന്‍എ 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ 62 റണ്‍സ് നേടിയപ്പോള്‍ ലക്ഷ്യം സ്റ്റാര്‍ ഇലവന് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 6.1 ഓവറില്‍ മറികടന്നു.
ഡിഎന്‍എ നിരയില്‍ ഓപ്പണര്‍ അജു(16) ടോപ് സ്കോറര്‍ ആയപ്പോള്‍ ദീപക് വിന്‍സെന്റ്(14*), എബിന് ആന്റണി(12*) എന്നിവരുടെ സംഭാവനകള്‍ ടീം സ്കോര്‍ 62ല്‍ എത്തിക്കുകയായിരുന്നു. സ്റ്റാര്‍ ഇലവനു വേണ്ടി ശ്യാം ദാമോദരന്‍, സന്തോഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.
30 റണ്‍സ് നേടിയ സന്തോഷ് ആണ് സ്റ്റാര്‍ ഇലവന്റെ വിജയശില്പി. 18 പന്തില്‍ 3 സിക്സുകളുടെ സഹായത്തോടെയാണ് സന്തോഷ് തന്റെ മികച്ച ബാറ്റിംഗ് പുറത്തെടുത്തത്. സന്തോഷിനു കൂട്ടായി ഷാജി(14), സുനില്‍ രാജ്(7*), അഖില്‍(7*) എന്നിവരും ടീമിന്റെ വിജയത്തില്‍ ഭാഗമായി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial