ആദര്‍ശിനു 5 വിക്കറ്റ്, ഇ-ടീമിനെ പരാജയപ്പെടുത്തി സ്പെറിഡിയന്‍ ഗ്രേസ്

- Advertisement -

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പ് റൗണ്ട് മത്സരത്തില്‍ ഇ-ടീമിനെ പരാജയപ്പെടുത്തി സ്പെറിഡിയന്‍ ഗ്രേസ്. ഞായറാഴ്ച നടന്ന മത്സരത്തില്‍ ഇ-ടീമിനു 9 വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സ് മാത്രമേ നേടാനായുള്ളു. 10 റണ്‍സ് നേടി പുറത്താകാതെ നിന്ന മാത്യൂ മാര്‍ക്കോസ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. മറ്റൊരു ബാറ്റ്സ്മാനും രണ്ടക്കം കടക്കാനായില്ല.

5 വിക്കറ്റ് നേടിയ ആദര്‍ശ് ആണ് സ്പെറിഡിയനു വേണ്ടി ബൗളിംഗില്‍ തിളങ്ങിയത്. രാമു(2), സന്ദീപ് രാമകൃഷ്ണന്‍, വിവേക് നായര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ സ്പെറിഡിയന്‍ 5.2 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം നേടി. രാമു(13), വിമല്‍ കുമാര്‍(12), അരുണ്‍ എന്നിവരുടെ വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. രാഹുല്‍ 6 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇ-ടീമിനു വേണ്ടി പ്രദീപ് 2 വിക്കറ്റും ഹരി ശങ്കര്‍ ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement