സീ വ്യൂവിനെ വീഴ്ത്തി സോംനോവെയര്‍

സോംനോവെയര്‍
- Advertisement -

ചെറിയ സ്കോര്‍ കണ്ട മത്സരത്തില്‍ സീവ്യൂവിനെതിരെ സോംനോവെയറിനു അവസാന ഓവറില്‍ 5 വിക്കറ്റ് വിജയം. ടോസ് നേടിയ സോംനോവെയര്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സീവ്യൂവിനു വിക്കറ്റ് നഷ്ടപ്പെടാതെ നാലോവര്‍ വരെ കൊണ്ടെത്തിക്കുവാന്‍ ഓപ്പണര്‍മാര്‍ക്കായെങ്കിലും ഓപ്പണര്‍ അലുഗ് ഘോഷിനെ നാവാം ഓവറിന്റെ അവസാന പന്തില്‍ ടീമിനു നഷ്ടമായി. 34/1 എന്ന നിലയിലായിരുന്ന ടീമിന്റെ പതനം പെട്ടെന്നായിരുന്നു. ശേഷിച്ച ഓവറുകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി സോംനോവെയര്‍ ബൗളര്‍മാര്‍ സീവ്യൂവിന്റെ ബാറ്റിംഗ് ദുഷ്കരമാക്കി. 8 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സ് മാത്രമാണ് സീവ്യൂവിനു നേടാനായത്. അവസാന മൂന്നോവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 7 റണ്‍സ് മാത്രമാണ് സീവ്യൂ നേടിയത്. സോംനോവെയറിനു വേണ്ടി ശ്രീജിത്ത് ജെആര്‍ മൂന്ന് വിക്കറ്റും ഹരിരാജ് എആര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ഹരിദാസനും രാഹുലും ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.

42 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ സോംനോവെയറിനു ബാറ്റിംഗ് ആയാസകരമായിരുന്നില്ല. 3.4 ഓവറില്‍ 19/3 എന്ന നിലയില്‍ നിന്ന് 15 റണ്‍സിന്റെ നാലാം വിക്കറ്റ് കൂട്ടുകെട്ടാണ് ടീമിനു തുണയായത്. 7.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് സോംനോവെയര്‍ ലക്ഷ്യം നേടിയത്. ഹേമ ചന്ദ്രന്‍ 11 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. സീവ്യൂവിനു വേണ്ടി അലോക് ചന്ദ്രഭാനു, സുധീര്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി.

Advertisement