സോഷ്യസിന് ഏഴ് വിക്കറ്റ് ജയം

- Advertisement -

ടിപിഎല്‍ 2020ല്‍ ആഡ്റോയ്ട് റാപ്ടേഴ്സിനെ പരാജയപ്പെടുത്തി സോഷ്യസ് ഐജിബി. ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ റാപ്ടേഴ്സിന്റെ ഒമ്പത് വിക്കറ്റുകള്‍ 51 റണ്‍സിന് വീഴ്ത്തിയ സോഷ്യസ് ലക്ഷ്യമായ 52 റണ്‍സ് 3 വിക്കറ്റ് നഷ്ടത്തില്‍ 5.5 ഓവറില്‍ മറികടക്കുകയായിരുന്നു. ആനന്ദ് മോഹന്‍ പുറത്താകാതെ 26 റണ്‍സും മണികണ്ഠന്‍ 13 റണ്‍സും നേടിയാണ് സോഷ്യസിന്റെ വിജയം എളുപ്പത്തിലാക്കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 27 റണ്‍സാണ് മൂന്നോവറില്‍ നേടിയത്. ആഡ്റോയ്ടിന് വേണ്ടി പ്രശാന്ത് ശങ്കര്‍ മൂന്ന് വിക്കറ്റ് നേടി.

നേരത്തെെ ആദ്യം ബാറ്റ് ചെയ്ത റാപ്ടേഴ്സിന് 51 റണ്‍സാണ് 9 വിക്കറ്റ് നഷ്ടത്തില്‍ നേടാനായത്. പത്ത് റണ്‍സ് നേടിയ ഓപ്പണര്‍ ശ്രീനീഷ് ആണ് ടീമിന്റെ ടോപ് സ്കോറര്‍. സോഷ്യസിന് വേണ്ടി ജിഷ്ണുരാജ് മൂന്നും ഹനീഷ് രണ്ടും വിക്കറ്റ് നേടി ബൗളിംഗില്‍ തിളങ്ങി.

Advertisement