മാക്സ് സ്ട്രൈക്കേഴ്സിനെതിരെ ജയം സ്വന്തമാക്കി സിഗ്ടെക്

- Advertisement -

മാക്സ് സ്ട്രൈക്കേഴ്സിനെതിരെ 7 റണ്‍സിന്റെ ജയം സ്വന്തമാക്കി സിഗ്ടെക്ക്. ആദ്യം ബാറ്റ് ചെയ്ത സിഗ്ടെക് 46 റണ്‍സ് നേടിയപ്പോള്‍ മാക്സ് സ്ട്രൈക്കേഴ്സിനു 39 റണ്‍സ് മാത്രമേ നേടാനായുള്ളു. 4 വിക്കറ്റുകള്‍ മാത്രമേ ടീമിനു നഷ്ടമായുള്ളുവെങ്കിലും തുടക്കം ലഭിച്ച ബാറ്റ്സ്മാന്മാര്‍ക്ക് വേഗത്തില്‍ സ്കോറിംഗ് നടത്താന്‍ സാധിക്കാത്തത് ടീമിനു തിരിച്ചടിയായി. 10 റണ്‍സ് നേടിയ ജോണ്‍ ഡെമാഷിന്‍ ആണ് ടീമിന്റെ ടോപ് സ്കോറര്‍. മഹേഷ് മോഹന്‍(9), ഹരിപ്രസാദ്(8), സ്റ്റാലിന്‍ ആന്റണി(7) എന്നിവര്‍ക്ക് ബൗണ്ടറികള്‍ നേടാനാകാതെ പോയത് ടീമിന്റെ വിജയ സാധ്യതകളെ വല്ലാതെ ബാധിച്ചു. സിഗ്ടെകിനു വേണ്ടി എംആര്‍ അരുണ്‍ രണ്ടും തുഷാര്‍, വിന്‍സ് തോമസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

അരുണ്‍ കുമാര്‍(16), തുഷാര്‍(10) എന്നിവരുടെ ഇന്നിംഗ്സുകളാണ് ആദ്യം ബാറ്റ് ചെയ്ത സിഗ്ടെകിനു 46 റണ്‍സ് നേടുവാന്‍ സഹായിച്ചത്. 10 റണ്‍സ് എക്സ്ട്രാസ് ഇനത്തില്‍ വഴങ്ങി മാക് സ്ട്രൈക്കേഴ്സ് ബൗളര്‍മാരും സിഗ്ടെകിനെ വേണ്ടുവോളം സഹായിച്ചു. ഹരിപ്രസാദ് മൂന്നും ശിവ ചന്ദ്രന്‍ രണ്ടും വിക്കറ്റാണ് സ്ട്രൈക്കേഴ്സിനു വേണ്ടി നേടിയത്. മഹേഷ് മോഹന്‍, വരുണ്‍ ശശിധരന്‍ എന്നിവരും വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement