സിഫി തണ്ടേഴ്സിന് പത്ത് റണ്‍സ് വിജയം

- Advertisement -

വെടിക്കെട്ട് വീരന്മാരായ സിഫി തണ്ടേഴ്സിന് ടൂര്‍ണ്ണമെന്റില്‍ ഇതുവരെയുള്ളതില്‍ തങ്ങളുടെ ഏറ്റവും ചെറിയ മാര്‍ജിനിലുള്ള വിജയം. ആദ്യ മത്സരങ്ങളിലെല്ലാം തന്നെ കൂറ്റന്‍ സ്കോര്‍ നേടിയ ശേഷം എതിരാളികളെ എറിഞ്ഞൊതുക്കിയ സിഫി തണ്ടറിന് ഇന്നത്തെ മത്സരത്തില്‍ കെയര്‍സ്റ്റാക്ക് വൈറ്റിനെതിരെ 10 റണ്‍സിന്റെ വിജയം. വിജയത്തോടെ സിഫി ടൂര്‍ണ്ണമെന്റിന്റെ ആദ്യ ഘട്ട സെമി ഫൈനലില്‍ എത്തി.

ഇന്ന് നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിഫി എട്ടോവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സ് മാത്രമാണ് നേടിയത്. സിഫിയുടെ ഓപ്പണര്‍ നിതീഷ് 14 പന്തില്‍ 24 റണ്‍സ് നേടിയത് ഒഴിച്ച് നിര്‍ത്തിയാല്‍ മറ്റാര്‍ക്കും തന്നെ മികവ് പുലര്‍ത്തുവാന്‍ ടീമിലായില്ല. സിഫിയുടെ അബു സാലി 10 റണ്‍സ് നേടി. കെയര്‍ സ്റ്റാക്കിനായി അരുണ്‍ ദാസ് രണ്ട് വിക്കറ്റ് നേടി.

ചേസിംഗില്‍ കെയര്‍ സ്റ്റാക്കിന് തുടക്കം മുതലെ തിരിച്ചടിയായിരുന്നു ഫലം. രണ്ടാം പന്തില്‍ വിക്കറ്റ് നഷ്ടമായ ടീം ഒരുഘട്ടത്തില്‍ 27/4 എന്ന നിലയിലേക്ക് വീണു. സച്ചിന്‍ വിജയ്(10*), അനീഷ് കുമാര്‍(10 റണ്‍സ് റിട്ടേര്‍ഡ് ഹര്‍ട്ട്) എന്നിവരാണ് ടീമിന്റെ ടോപ് സ്കോറര്‍മാര്‍. എന്നാല്‍ അനീഷ് 26 പന്തുകളാണ് തന്റെ പത്ത് റണ്‍സിനായി നേടിയത്. ഇത് കെയര്‍ സ്റ്റാക്കിന്റെ ചേസിംഗിനെ വല്ലാതെ ബാധിക്കുകയായിരുന്നു.

എട്ടോവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 43 റണ്‍സാണ് ടീമിന് ആകെ നേടാനായത്. സിഫിയ്ക്കായി അബു സാലി മൂന്ന് വിക്കറ്റ് നേടി.

Advertisement