റിഫ്ലക്ഷന്‍സ് വൈറ്റിനെതിരെ 61 റണ്‍സിന്റെ കൂറ്റന്‍ ജയവുമായി എസ്ഐ കലിപ്സ്

- Advertisement -

ടിപിഎലില്‍ 61 റണ്‍സിന്റെ വമ്പന്‍ വിജയം നേടി എസ്ഐ കലിപ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കലിപ്സ് ബോബി രാജ്(19 പന്തില്‍ 36 റണ്‍സ്), പ്രവീണ്‍(19 പന്തില്‍ 24) എന്നിവരുടെയും ആനന്ദ്( 7 പന്തില്‍ നിന്ന് പുറത്താകാതെ13), അല്‍ത്താഫ്(6 പന്തില്‍ പുറത്താകാതെ 15) എന്നിവരുടെയും പ്രകടനത്തിന്റെ മികവിലാണ് 8 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സിലേക്ക് എത്തിയത്. റിഫ്ലക്ഷന്‍സിന് വേണ്ടി സെല്‍വകുമാര്‍ രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗില്‍ റിഫ്ലക്ഷന്‍സ് വൈറ്റിന് 9 വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സ് മാത്രമേ നേടാനായുള്ളു. 13 റണ്‍സ് നേടിയ ആഷിക് ജൗസെല്‍ ടോപ് സ്കോറര്‍ ആയപ്പോള്‍ മറ്റാര്‍ക്കും തന്നെ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനായില്ല. 4 വിക്കറ്റുമായി രാഗുല്‍ രമേഷ് കലിപ്സ് നിരയില്‍ തിളങ്ങി. തന്റെ ഒരോവറില്‍ രണ്ട് റണ്‍സ് മാത്രം വിട്ട് നല്‍കിയാണ് അദ്ദേഹം 4 വിക്കറ്റ് വീഴ്ത്തിയത്.

Advertisement