22 പന്തില്‍ പുറത്താകാതെ 47 റണ്‍സ് നേടി ഷിന്റോ ജോസഫ്, എയര്‍ സ്ട്രൈക്കേഴ്സിന് വലിയ വിജയം

- Advertisement -

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ 53 റണ്‍സിന്റെ മികച്ച വിജയവുമായി എയര്‍ സ്ട്രൈക്കേഴ്സ്. ഇന്ന് നടന്ന മത്സരത്തില്‍ സെര്‍വെന്റയറിനെയാണ് എയര്‍ സ്ട്രൈക്കേഴ്സ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത എയര്‍ സ്ട്രൈക്കേഴ്സ് 8 ഓവറില്‍ നിന്ന് 89/5 എന്ന സ്കോറാണ് നേടിയത്. ഷിന്റോ ജോസഫിന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ടീമിനെ വലിയ സ്കോറിലേക്ക് നയിച്ചത്. ഷിന്റോ 22 പന്തില്‍ നിന്ന് പുറത്താകാതെ 47 റണ്‍സ് നേടിയപ്പോള്‍ ശംഭു 9 പന്തില്‍ നിന്ന് 17 റണ്‍സുമായി ഷിന്റോയ്ക്ക് മികച്ച പിന്തുണ നല്‍കി. തുടക്കം പിഴച്ച് 29/4 എന്ന നിലയിലേക്ക് വീണ ശേഷമാണ് മികച്ച സ്കോറിലേക്ക് എയര്‍ സ്ട്രൈക്കേഴ്സ് എത്തിയത്. അഞ്ചാം വിക്കറ്റില്‍ ഒത്തുകൂടിയ ഷിന്റോയും ശംഭുവും ചേര്‍ന്ന് 43 റണ്‍സാണ് അവസാന 22 പന്തില്‍ നിന്ന് നേടിയത്. സെര്‍വെന്റയറിന് വേണ്ടി ഷിജു മൂന്ന് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ സെര്‍വെന്റയര്‍ എട്ടോവറില്‍ നിന്ന് 9 വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സ് മാത്രമാണ് നേടിയത്. അരുണ്‍ തോമസ് മൂന്ന് വിക്കറ്റുമായി എയര്‍ സ്ട്രൈക്കേഴ്സ് ബൗളിംഗ് നിരയില്‍ തിളങ്ങി.

Advertisement