ഷൈനിന്റെ ഓള്‍റൗണ്ട് മികവില്‍ ഇഗ്ലോബിനു വിജയം ആറു വിക്കറ്റിനു

ഇഗ്ലോബ്
- Advertisement -

ചെറിയ സ്കോര്‍ കണ്ട മത്സരത്തില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷനെ തകര്‍ത്ത് ഇഗ്ലോബ്. ഇഗ്ലോബിന്റെ ഷൈന്‍ ബാറ്റുകൊണ്ടും ബോള്‍ കൊണ്ടും തിളങ്ങിയ മത്സരത്തില്‍ 6 വിക്കറ്റിനാണ് ടീം വിജയം നേടിയത്. ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് രണ്ടാം ഘട്ട യോഗ്യതയുടെ ഭാഗമായി നടന്ന മത്സരത്തില്‍ ടോസ് നേടിയ സ്റ്റാര്‍ട്ടപ്പ് ഇലവന്‍ ബാറ്റിംഗ് തിരഞ്ഞെടുത്തെങ്കിലും തകര്‍ച്ചയായിരുന്നു ഫലം. നിശ്ചിത 8 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ ബാറ്റിംഗ് ടീമിനു 24 റണ്‍സ് മാത്രമാണ് നേടാനായത്. 9 റണ്‍സുമായി അഖില്‍ വിശ്വംഭരന്‍, 8 റണ്‍സ് നേടി പുറത്താകാതെ നിന്ന വിശാല്‍ എന്നിവരൊഴികെ ആര്‍ക്കും തന്നെ മികവ് പുലര്‍ത്താനായില്ല. നാല് ബാറ്റ്സ്മാന്മാര്‍ റണ്ണൊന്നുമെടുക്കാനാകാതെ പുറത്താകുകയും ചെയ്തു. ഇഗ്ലോബിനു വേണ്ടി ഷൈന്‍ നാല് വിക്കറ്റും നിധീഷ്, പ്രമോദ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. ഷൈന്‍ തന്റെ രണ്ടോവറില്‍ 3 റണ്‍സ് വഴങ്ങിയാണ് 4 വിക്കറ്റുകള്‍ കൊയ്തത്.

24 റണ്‍സ് ചേസ് ചെയ്ത ഇഗ്ലോബിനു 4 വിക്കറ്റ് നഷ്ടപ്പെടുകയും 6.1 ഓവര്‍ വരെ കാത്തിരിയ്ക്കുകയും ചെയ്യേണ്ടി വന്നു. ഓള്‍റൗണ്ട് പ്രകടനം നടത്തിയ ഷൈന്‍ നേടിയ 14 റണ്‍സാണ് മത്സരത്തില്‍ നിര്‍ണ്ണായകമായത്. സ്റ്റാര്‍ട്ടപ്പ് ഇലവനു വേണ്ടി രാജേഷ് 2 വിക്കറ്റും, അജിന്‍ പ്രദീപ്, അശോക് എന്നിവര്‍ ഓരോ വിക്കറ്റും നേടി. രണ്ട് മത്സരങ്ങളും തോറ്റതോടു കൂടി സ്റ്റാര്‍ട്ടപ്പ് ഇലവന്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി.

Advertisement