അര്‍ദ്ധ ശതകവുമായി ശിവകുമാര്‍, എന്നിട്ടും ഡിഎന്‍എയ്ക്ക് തോല്‍വി, സെം ട്രൈക്കേഴ്സിനു 4 വിക്കറ്റ് ജയം

- Advertisement -

ഡിഎന്‍എ യ്ക്കെതിരെ 4 വിക്കറ്റിന്റെ ജയം സ്വന്തമാക്കി സെം സ്ട്രൈക്കേഴ്സ്. മത്സരത്തില്‍ ടോസ് നേടിയ ഡിഎന്‍എ ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ശിവകുമാര്‍ 31 പന്തില്‍ 53 റണ്‍സ് നേടി ടീമിനെ 8 ഓവറില്‍ 2 വിക്കറ്റുകളുടെ നഷ്ടത്തില്‍ 70 റണ്‍സില്‍ എത്തിക്കുകയായിരുന്നു. 6 സിക്സുകളാണ് ശിവകുമാര്‍ തന്റെ ഇന്നിംഗ്സില്‍ പറത്തിയത്. സെം സ്ട്രൈക്കേഴ്സിനു വേണ്ടി ഗില്‍സണിനാണ് ഇന്നിംഗ്സില്‍ വീണ രണ്ട് വിക്കറ്റും.

തുടക്കം പിഴച്ചുവെങ്കിലും 15 പന്തില്‍ 40 റണ്‍സ് നേടിയ രാജീവിന്റെ ഇന്നിംഗ്സാണ് മത്സരം സ്ട്രൈക്കേഴ്സിനു അനുകൂലമാക്കി മാറ്റിയത്. 15/3 എന്ന നിലയിലേക്ക് തകര്‍ന്ന സ്ട്രൈക്കേഴ്സിനെ രാജീവിന്റെ ഒറ്റയാള്‍ പ്രകടനം രക്ഷിക്കുകയായിരുന്നു. നാലാം വിക്കറ്റായി രാജീവ് പുറത്താകുമ്പോള്‍ സ്കോര്‍ 68 ആയിരുന്നു. ജയിക്കുവാന്‍ വെറും മൂന്ന് റണ്‍സ് മാത്രം നേടേണ്ടപ്പോള്‍ രണ്ട് വിക്കറ്റുകള്‍ കൂടി സ്ട്രൈക്കേഴ്സിനു നഷ്ടമായെങ്കിലും 5.5 ഓവറില്‍ ടീം 6 വിക്കറ്റ് നഷ്ടത്തില്‍ 71 റണ്‍സ് നേടി വിജയം ഉറപ്പിച്ചു. അഞ്ച് സിക്സുകളാണ് രാജീവ് തന്റെ ഇന്നിംഗ്സില്‍ നേടിയത്.

ഡിഎന്‍എയ്ക്ക് വേണ്ടി നന്ദ കിഷോര്‍ മൂന്നും രാം സൂരത് കുമാര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement