8 റണ്‍സിനു മത്സരം സ്വന്തമാക്കി ആര്‍എം ഹറികൈന്‍സ്

- Advertisement -

ലൂമിനസെന്റ് ഡിജിറ്റലിനെ 8 റണ്‍സിനു പരാജയപ്പെടുത്തി ആര്‍എം. ആദ്യം ബാറ്റ് ചെയ്ത ആര്‍എം 8 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ് നേടിയപ്പോള്‍ മറുപടി ബാറ്റിംഗില്‍ ലൂമിനസെന്റിനു 44 റണ്‍സ് മാത്രമേ നേടാനായുള്ളു. ആര്‍എംനു വേണ്ടി രാഹുല്‍ ശ്രീകണ്ഠന്‍, സിയാദ് മന്‍സൂര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

സമീര്‍ അഹമ്മദ് നേടിയ 18 റണ്‍സാണ് ആര്‍എം ഹറികൈന്‍സിനു തുണയായത്. അജിത് സതീഷന്‍(13) ആയിരുന്നു മറ്റൊരു പ്രധാന സ്കോറര്‍. ലൂമിനസെന്റിനു വേണ്ടി അബ്ദുള്‍ റഹീം രണ്ട് വിക്കറ്റ് വീഴ്ത്തി.

ജിഷ്ണു സുകുമാരന്‍(14), ഷെമില്‍(15) എന്നിവരുടെ പ്രകടനം ഒഴിച്ചു നിര്‍ത്തിയാല്‍ ലൂമിനസെന്റ് ബാറ്റ്സ്മാന്മാരില്‍ ആര്‍ക്കും തന്നെ ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കാനായില്ല. ഇരുവര്‍ക്കും അതിവേഗത്തില്‍ സ്കോര്‍ ചെയ്യാനാകാതെ പോയതും ലൂമിനസെന്റിനു തിരിച്ചടിയായി. നിശ്ചിത 8 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 44 റണ്‍സില്‍ അവസാനിക്കുകയായിരുന്നു ലൂമിനസെന്റ് ഇന്നിംഗ്സ്.

Advertisement