16 റണ്‍സിനു ഓള്‍ഔട്ട് ആയി ആറ്റിനാട് ടൈറ്റന്‍സ്, ആര്‍എമ്മിനു ആറ് വിക്കറ്റ് ജയം

- Advertisement -

ആറ്റിനാട് ടൈറ്റന്‍സിനെതിരെ മികച്ച ജയം സ്വന്തമാക്കി ആര്‍എം ഹറികെയിന്‍സ്. ഇന്ന് ടെക്നോപാര്‍ക്ക് രണ്ടാം ഘട്ട റൗണ്ട് മത്സരങ്ങളുടെ ഭാഗമായി നടന്ന മത്സരത്തില്‍ വെറും 16 റണ്‍സിനു പുറത്തായി ആറ്റിനാട് നാണംകെടുകയായിരുന്നു. 8 റണ്‍സുമായി എക്സ്ട്രാസ് ആണ് ആറ്റിനാടിന്റെ ടോപ് സ്കോറര്‍. 2 റണ്‍സിലധികം ഒരു ബാറ്റ്സ്മാനും നേടുവാനും സാധിച്ചില്ല. നാല് വിക്കറ്റ് നേടി വിനോദ് ആര്‍എമ്മിന്റെ പ്രധാന ബൗളറായി. അനീഷ് മൂന്നും സുദീപ് രണ്ടും വിക്കറ്റ് നേടി. സുകേഷിനാണ് ഒരു വിക്കറ്റ് ലഭിച്ചത്.

ചെറിയ സ്കോര്‍ 3.2 ഓവറില്‍ ആര്‍എം ഹറികെയിന്‍സ് മറികടന്നുവെങ്കിലും നാല് വിക്കറ്റുകള്‍ ടീമിനു നഷ്ടമായി. 8 റണ്‍സ് നേടി റെജിനും 6 റണ്‍സ് നേടി പുറത്താകാതെ നിന്ന സുകേഷുമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ആറ്റിനാടിനു വേണ്ടി എബിന്‍ മാര്‍ട്ടിന്‍ മൂന്ന് വിക്കറ്റും വിനീത് ജോസഫ് ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement