ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് പുതുക്കിയ ഫിക്സ്ച്ചര്‍

- Advertisement -

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് സെമി ഫൈനല്‍ മത്സരങ്ങള്‍ ഞായറാഴ്ച നടക്കും. ചാമ്പ്യന്‍ഷിപ്പ് റൗണ്ട് ആദ്യ സെമിയില്‍ 20.05.2018നു രാവിലെ 10.30നു നിലവിലെ ചാമ്പ്യന്മാരായ അലയന്‍സ് വൈറ്റ് ആര്‍ആര്‍ഡി കോബ്രയെ നേരിടും. രണ്ടാം സെമിയില്‍ ക്യുബര്‍സ്റ്റ് റെഡ്-ഇവൈ ഗ്രേ എന്നീ ടീമുകള്‍ മത്സരിക്കും. ഉച്ചയ്ക്ക് 12.30യ്ക്ക് ആദ്യ ഘട്ട സെമിഫൈനലില്‍ ഇന്‍ഫോസിസ് യെല്ലോ ഫയര്‍ ഫോഴ്സ് ടെക്നോപാര്‍ക്കിനെ നേരിടും.

ഉച്ചയ്ക്ക് ശേഷം 1.30യ്ക്ക് ടൂര്‍ണ്ണമെന്റ് സ്പോണ്‍സര്‍മാരായ എംപിസ് ഇന്ത്യയുടെയും പാര്‍ക്ക് സെന്ററിന്റെയും ടീമുകള്‍ തമ്മിലുള്ള സൗഹൃദ മത്സരം നടക്കും.

ഫൈനല്‍ മത്സരങ്ങള്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം നടക്കും. 1.30യ്ക്ക് ആദ്യ ഘട്ട ഫൈനലും 2.45നു രണ്ടാം ഘട്ട ഫൈനലും നടക്കും. ചാമ്പ്യന്‍ഷിപ്പ് റൗണ്ട് ഫൈനല്‍ വൈകുന്നേരം നാല് മണിക്കാണ് ആരംഭിക്കുക.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement