അക്സലിനെ വലിയ മാര്‍ജിനില്‍ പരാജയപ്പെടുത്തി ക്വസ്റ്റ് വൈറ്റ്സ്

- Advertisement -

44 റണ്‍സിന്റെ വിജയം സ്വന്തമാക്കി ക്വസ്റ്റ് വൈറ്റ്സ് ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ തങ്ങളുടെ പ്രയാണം ആരംഭിച്ചു. ആദ്യം ബാറ്റ് ചെയ്ത ക്വസ്റ്റ് 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ 77 റണ്‍സാണ് നേടിയത്. 22 പന്തില്‍ നിന്ന് 4 ബൗണ്ടറിയും 2 സിക്സും സഹിതം 42 റണ്‍സുമായി പുറത്താകാതെ നിന്ന ജയമോഹന്റെ ഇന്നിംഗ്സാണ് കളി ക്വസ്റ്റിനു അനുകൂലമാക്കി മാറ്റിയത്. മികച്ച പിന്തുണയുമായി വിജീഷും ജയമോഹനു മികച്ച പിന്തുണ നല്‍കി. 14 പന്തില്‍ നിന്നാണ് വിജീഷ് 26 റണ്‍സ് നേടിയത്. അക്സലിനു വേണ്ടി ജിത്തിന്‍ രണ്ടും ജോഷ്‍വിന്‍ ഒരു വിക്കറ്റും നേടി.

78 റണ്‍സ് ലക്ഷ്യം തേടി ഇറങ്ങിയ അക്സല്‍ ഇന്നിംഗ്സ് 7.5 ഓവറില്‍ 33 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. ക്വസ്റ്റിനു വേണ്ടി രണ്ട് വീതം വിക്കറ്റുമായി രോഷിത് രാജന്‍, ആദര്‍ശ് എംകെ, ധനീഷ് എന്നിവരം ഓരോ വിക്കറ്റുമായി ടോണി മാത്യു, ജയമോഹന്‍ എന്നിവരും തിളങ്ങി. അക്സല്‍ നിരയില്‍ ഒരു ബാറ്റ്സ്മാനു പോലും ഇരട്ട സംഖ്യ നേടാന്‍ ആയില്ല.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement