ജയം 14 റണ്‍സിനു, ഇന്‍ഫോബ്ലോക്സിനെയും മറികടന്ന് ക്വസ്റ്റ് വൈറ്റ്സ്

- Advertisement -

അതുല്‍ അശോക്(11), വിജീഷ് ടിഡി(11), ധനുഷ്(12) എന്നിവരുടെ ബാറ്റിംഗ് മികവില്‍ നേടിയ 52 റണ്‍സ് വിജയകരമായി പ്രതിരോധിച്ച് ക്വസ്റ്റ് വൈറ്റ്സിനു തുടര്‍ച്ചയായ രണ്ടാം ജയം. 52 റണ്‍സ് നേടുന്നതിനിടെ ടീം ഓള്‍ഔട്ട് ആയെങ്കിലും ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് 14 റണ്‍സിന്റെ ജയം ടീമിനുറപ്പാക്കുകയായിരുന്നു. ഇന്‍ഫോബ്ലോക്സ് ബൗളര്‍മാരില്‍ അനീഷ് അരുള്‍ദാസ്, നിജോ ജോയ് എന്നിവര്‍ രണ്ടും സുധീര്‍, രൂപേഷ്, മുഹമ്മദ് ഇര്‍ഫാന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റും നേടി.

53 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്‍ഫോബ്ലോക്സിനു വേണ്ടി 23 റണ്‍സ് നേടിയ അനീഷ് അരുള്‍ദാസ് മാത്രമാണ് പൊരുതി നോക്കിയത്. മറ്റു കളിക്കാര്‍ക്കാര്‍ക്കും തന്നെ അനീഷിനു വേണ്ടവിധം പിന്തുണ നല്‍കുവാന്‍ സാധിക്കാതെ പോയപ്പോള്‍ 8 ഓവറില്‍ 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ 38 റണ്‍സില്‍ ടീമിന്റെ ചേസിംഗ് അവസാനിച്ചു.

ക്വസ്റ്റിനു വേണ്ടി ജയമോഹന്‍ മൂന്നും പരിഹാര്‍ നരേഷ് സിംഗ് രണ്ടും വിക്കറ്റ് നേടി. ആദര്‍ശിനാണ് ഒരു വിക്കറ്റ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement