എം2 സ്ട്രൈക്കേഴ്സിനെ തകര്‍ത്ത് ക്യുബര്‍സ്റ്റ്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് രണ്ടാം റൗണ്ട് മത്സരത്തില്‍ മികച്ച വിജയം നേടി ക്യുബര്‍സ്റ്റ്. ഞായറാഴ്ച നടന്ന ആദ്യ മത്സരത്തില്‍ 39 റണ്‍സിന്റെ വിജയമാണ് ക്യുബര്‍‍സ്റ്റ് സ്വന്തമാക്കിയത്. എം2 സ്ട്രൈക്കേഴ്സ് ആയിരുന്നു എതിരാളികള്‍. ടോസ് നേടി ആദ്യം ബാറ്റിംഗ് തിരഞ്ഞെടുത്ത ക്യുബര്‍സ്റ്റ് 8 ഓവറില്‍ 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ 74 റണ്‍സ് നേടി. അനൂപ് ജെഎം(29), സ്വാമിനാഥന്‍ അയ്യര്‍(30) എന്നിവരാണ് ക്യുബര്‍സ്റ്റ് ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. എം2 സ്ട്രൈക്കേഴ്സിനു വേണ്ടി വിഷ്ണു ജയന്‍, വിനീത് പി എന്നിവര്‍ രണ്ടും വൈശാഖ് വി നായര്‍ ഒരു വിക്കറ്റും നേടി.

ജയിക്കാന്‍ 75 റണ്‍സ് വേണ്ടിയിരുന്ന എം2 സ്ട്രൈക്കേഴ്സിനു എന്നാല്‍ 35 റണ്‍സ് മാത്രമേ നേടാനായുള്ളു. എം2 ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാരില്‍ ആര്‍ക്കും തന്നെ അഞ്ച് റണ്‍സിലധികം നേടാനാകാതെ വന്നപ്പോള്‍ ടീം 18/8 എന്ന നിലയിലേക്ക് വീണു. അവസാന വിക്കറ്റില്‍ നേടിയ 14 റണ്‍സാണ് ടീം സ്കോര്‍ 39ല്‍ എത്തിച്ചത്. 9 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്.

ക്യുബര്‍സ്റ്റിനായി അഭുജിത്ത് ശശികുമാര്‍ മൂന്നും പ്രിന്‍സ് ഗ്രേ രണ്ടും വിക്കറ്റ് നേടി. രാജേഷ് കുമാര്‍, പ്രിജേഷ് ബാലഗോപാല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleക്രിസ്റ്റ്യാനോ റൊണാൾഡോ പോർച്ചുഗൽ പ്ലേയർ ഓഫ് ദി ഇയർ
Next articleപാക്കിസ്ഥാനില്‍ സൂപ്പര്‍ ലീഗ് പ്ലേ ഓഫ് കളിക്കുന്ന വിദേശ താരങ്ങള്‍ ഇവര്‍