നാവിഗെിന്റെ എ ടീമിനെ തകര്‍ത്ത് ക്യുബര്‍സ്റ്റ് റെഡ്

- Advertisement -

നാവിഗെന്റ് എ ടീമിനെ 16 റണ്‍സിനു പരാജയപ്പെടുത്തി ക്യുബര്‍സ്റ്റ് റെഡ്. ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് മൂന്നാം ഘട്ട റൗണ്ടിലാണ് ക്യുബര്‍സ്റ്റിനു ജയം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ക്യുബര്‍സ്റ്റിനു തുടക്കം പാളുകയായിരുന്നു. 18/4 എന്ന നിലയിലേക്ക് വീണ ടീമിനെ അരുണ്‍-വിശാല്‍ കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്. വിശാല്‍ 25 റണ്‍സും അരുണ്‍ 19 റണ്‍സുമാണ് നേടിയത്. ഇരുവരെയും തൊട്ടടുത്ത പന്തില്‍ അരുണ്‍ രാജലക്ഷ്മിയാണ് പുറത്താക്കിയത്. 60/4 എന്ന നിലയില്‍ നിന്ന് 64/9 എന്ന നിലയിലേക്ക് ക്യുബര്‍സ്റ്റ് റെഡ് വീഴുകയായിരുന്നു. അരുണ്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ അശ്വിന്‍ പണിക്കര്‍ മൂന്ന് വിക്കറ്റുമായി നാവിഗെന്റെ ബൗളിംഗിനെ നയിച്ചു.

ജയിക്കാന്‍ 65 റണ്‍സ് മാത്രം നേടേണ്ടിയിരുന്ന നാവിഗെന്റിനു എന്നാല്‍ 8 ഓവറില്‍ 7 വിക്കറ്റുകളുടെ നഷ്ടത്തില്‍ 48 റണ്‍സ് മാത്രമേ നേടാനായുള്ളു. രാജേഷ്, വിനയ് എന്നിവര്‍ ക്യുബര്‍സ്റ്റിനായി രണ്ട് വീതം വിക്കറ്റ് നേടി. 13 റണ്‍സുമായി ഓപ്പണര്‍ സുരേന്ദ്രന്‍ ടീമിന്റെ ടോപ് സ്കോറര്‍ ആയി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement