ബൗളിംഗില്‍ വിനയ്, ബാറ്റിംഗില്‍ ഷിന്റോ ജോസ്, ക്യുബര്‍സ്റ്റ് റെഡിനു ജയം

- Advertisement -

വിനയ് 1.2 ഓവറില്‍ 1 റണ്‍സ് വഴങ്ങി 4 വിക്കറ്റ് നേടിയ തകര്‍പ്പന്‍ പ്രകടനത്തിന്റെയും ബാറ്റിംഗില്‍ ഷിന്റോയുടെ വെടിക്കെട്ട് പ്രകടനത്തിന്റെയും ബലത്തില്‍ ഇന്‍ഫോസിസ് യെല്ലോയെ പരാജയപ്പെടുത്തി ക്യുബര്‍സ്റ്റ് റെഡ്. ഇന്നലെ നടന്ന ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പ് റൗണ്ട് മത്സരത്തില്‍ ടോസ് നേടിയത് ഇന്‍ഫോസിസ് യെല്ലോ ആയിരുന്നു. 12 റണ്‍സുമായി അസീമും 11 റണ്‍സ് നേടിയ സുന്ദര്‍ ആല്‍വാറുമാണ് ഇന്‍ഫി നിരയില്‍ റണ്‍സ് കണ്ടെത്തിയവര്‍. അഞ്ച് താരങ്ങള്‍ പൂജ്യത്തിനു പുറത്തായപ്പോള്‍ രണ്ട് താരങ്ങളുടെ സംഭാവന ഒരു റണ്‍സായിരുന്നു. ശേഖര്‍ നായര്‍ 8 റണ്‍സ് നേടി. 7.2 ഓവറില്‍ ടീം 34 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. വിനയ്ക്ക് പുറമേ ഓരോ വിക്കറ്റ് നേടി പ്രവീണ്‍, അന്‍ഷാദ് എന്നിവരും ക്യുബര്‍സ്റ്റിനായി തിളങ്ങി.

11 പന്തില്‍ 33 റണ്‍സ് നേടി പുറത്താകാതെ നിന്ന ഷിന്റോ ജോസിന്റെ ഒറ്റയാള്‍ പ്രകടനമാണ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. രാജേഷ് കുമാറിനെ(3) മൂന്നാം ഓവറില്‍ നഷ്ടമായെങ്കിലും ഷിന്റോ 5 സിക്സ് സഹിതം 3.1 ഓവറില്‍ ടീമിനെ 9 വിക്കറ്റ് വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ശ്രീധറിനാണ് വിക്കറ്റ് ലഭിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement