റിഫ്ലെക്ഷന്‍സിനെതിരെ 5 റണ്‍സ് ജയം നേടി ക്യുബര്‍സ്റ്റ്

- Advertisement -

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ ക്യുബര്‍സ്റ്റ് ബ്ലാക്സിനു ജയം. 5 റണ്‍സിനാണ് റിഫ്ലക്ഷന്‍സിനെ ക്യുബര്‍സ്റ്റ് മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത ക്യുബര്‍സ്റ്റ് 49 റണ്‍സ് നേടിയപ്പോള്‍ റിഫ്ലക്ഷന്‍സിനു 44 റണ്‍സ് മാത്രമേ നേടാനായുള്ളു. അനൂപ് പുറത്താകാതെ നേടിയ 34 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത ക്യുബര്‍സ്റ്റിനു തുണയായത്. മറ്റു അഞ്ച് ബാറ്റ്സ്മാന്മാര്‍ അക്കൗണ്ട് തുറക്കാതെ മടങ്ങിയപ്പോളും ഒരു വശത്ത് അനൂപ് തന്റെ ബാറ്റിംഗ് തുടര്‍ന്നു. റിഫ്ലക്ഷന്‍സ് നിരയില്‍ രാഹുല്‍ നന്ദകുമാര്‍, ജോജോ വര്‍ഗ്ഗീസ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ റിഫ്ലക്ഷന്‍സിനു 8 ഓവറില്‍ 6 വിക്കറ്റുകളുടെ നഷ്ടത്തില്‍ 44 റണ്‍സ് മാത്രമേ നേടാനായുള്ളു. 13 റണ്‍സ് നേടിയ ഷിജു ആണ് ടീമിന്റെ ടോപ് സ്കോറര്‍. സൂരജ്, ആര്‍തര്‍ വെല്ലെസ്ലി എന്നിവര്‍ 8 റണ്‍സ് നേടി. അഭിജിത്ത് ക്യുബര്‍സ്റ്റിനായി 2 വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement