പൈത്തണ്‍സിന് അഞ്ച് വിക്കറ്റ് വിജയം

ഐറിസ് കിംഗ്സിനെതിരെ ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ മികച്ച വിജയം നേടി പൈത്തണ്‍സ്. ഇന്ന് നടന്ന അവസാന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ വിജയമാണ് പൈത്തണ്‍സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഐറിസ് കിംഗ്സ് 47/7 എന്ന സ്കോര്‍ നേടിയപ്പോള്‍ 5 പന്ത് അവശേഷിക്കെയാണ് പൈത്തണ്‍സിന്റെ വിജയം. 17 റണ്‍സുമായി പുറത്താകാതെ നിന്ന വിഷ്ണു ആണ് പൈത്തണ്‍സിന്റെ ബാറ്റിംഗിലെ വിജയ ശില്പി. രാജേഷ് 9 റണ്‍സും നേടി. ഐറിസിന് വേണ്ടി ഹരിയും സഞ്ജീബ് എസ് കുമാറും രണ്ട് വീതം വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഐറിസ് കിംഗ്സിന് വേണ്ടി ആനന്ദ്(11), മുത്തു(10), ജിജു(10) എന്നിവരാണ് പ്രധാന സ്കോറര്‍മാര്‍. പൈത്തണ്‍സ് ബൗളര്‍മാരില്‍ മൂന്ന് വിക്കറ്റുമായി സാം ജെബ കുമാര്‍ തിളങ്ങി.