ട്രെന്‍സറിനെതിരെ ആറ് വിക്കറ്റ് വിജയവുമായി പിറ്റ്സ് ബ്ലാക്ക്

- Advertisement -

ടിപിഎലില്‍ ഇന്നലെ ട്രെന്‍സറിനെതിരെ വിജയം കുറിച്ച് പിറ്റ്സ് ബ്ലാക്ക്. ഇന്നലെ ആദ്യം ബാറ്റ് ചെയ്ത ട്രെന്‍സറിനെ 35/8 എന്ന സ്കോറിന് ഒതുക്കിയ ശേഷം 6.4 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സ് നേടിയാണ് പിറ്റ്സിന്റെ വിജയം. ഹക്കീം പി അഹമ്മദ് പുറത്താകാതെ 9 റണ്‍സ് നേടി വര്‍ഗ്ഗീസിനൊപ്പം(4*) ടീമിന്റെ വിജയം ഉറപ്പാക്കിയപ്പോള്‍ അജേഷ്(9), വിനായക്(9) എന്നിവര്‍ ആണ് ടീമിലെ മറ്റു പ്രധാന സ്കോറര്‍മാര്‍. ട്രെന്‍സറിന് വേണ്ടി അഖില്‍ മോഹന്‍ രണ്ട് വിക്കറ്റ് നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ട്രെന്‍സറിന് വേണ്ടി ബെല്‍ബിന്‍ കുഞ്ഞുമോന്‍ 15 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ അഖില്‍ മോഹന്‍ 9 റണ്‍സ് നേടി. 3/3 എന്ന നിലയിലേക്ക് തകര്‍ന്ന ശേഷം അഖില്‍ മോഹന്‍-ബെല്‍ജിന്‍ കൂട്ടുകെട്ടാണ് ടീമിനെ വീണ്ടും മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. എന്നാല്‍ ഇരുവരും അടുത്തടുത്ത ഓവറുകളില്‍ പുറത്തായതോടെ ട്രെന്‍സര്‍ സ്കോറിംഗിന് തടയിടുവാന്‍ പിറ്റ്സിന് സാധിച്ചു.

പിറ്റ്സിന് വേണ്ടി ജിബിന്‍ ജോസഫ്, മിഥുന്‍, വിനായക് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

Advertisement