പിറ്റ് സൊലൂഷ്യന്‍സിനു 6 വിക്കറ്റ് ജയം

- Advertisement -

ടീം സ്റ്റെബിലിക്സിനെതിരെ 6 വിക്കറ്റ് ജയം നേടി പിറ്റ് സൊലൂഷ്യന്‍സ്. ഇന്നലെ നടന്ന മത്സരത്തില്‍ 8 ഓവറില്‍ 41 റണ്‍സാണ് സ്റ്റെബിലിക്സ് ബാറ്റിംഗ് സമയത്ത് നേടിയത്. ടീമിനു 7 വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍ ജിതിന്‍ 12 റണ്‍സുമായി ടീമിന്റെ ടോപ് സ്കോറര്‍ ആയി. ജിതിന്‍ മാത്രമാണ് രണ്ടക്കം കടന്ന ബാറ്റ്സ്മാന്‍. പിറ്റ് സൊലൂഷ്യന്‍സിനു വേണ്ടി രാജീവ്കുമാര്‍ മൂന്ന് വിക്കറ്റ് നേടി.

അജീഷ് എംഎസ്(15), ഹക്കീം പിഎ(9) എന്നിവര്‍ക്കൊപ്പം 8 റണ്‍സ് നേടി വിനായക് പുറത്താകാതെ നിന്നപ്പോള്‍ മത്സരത്തില്‍ 6.3 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ വിജയം പിറ്റ് സൊല്യൂഷനൊപ്പം നിന്നു. അന്‍വര്‍ സാദത്ത്, റിച്ചു ഈപ്പന്‍ എന്നിവരാണ് സ്റ്റെബിലിക്സിന്റെ വിക്കറ്റ് നേട്ടക്കാര്‍. ഇരുവരും രണ്ട് വീതം വിക്കറ്റ് നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement