പൊരുതി നോക്കി ടൂണ്‍സ്, 3 വിക്കറ്റ് വിജയം നേടി പാര്‍ക്ക് സെന്റര്‍

- Advertisement -

ടൂണ്‍സ് ആനിമേഷനെതിരെ 3 വിക്കറ്റ് വിജയം സ്വന്തമാക്കി പാര്‍ക്ക് സെന്റര്‍ എ ടീം. മത്സരത്തില്‍ ടോസ് നേടിയ പാര്‍ക്ക് സെന്റര്‍ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പ്രദീപ് കുമാറിന്റെയും ദീപു, ദീപേഷ് എന്നിവരുടെയും ബൗളിംഗ് മികവില്‍ 47 റണ്‍സിനു ടൂണ്‍സിനെ പാര്‍ക്ക് സെന്റര്‍ ഓള്‍ഔട്ടാക്കി. പ്രദീപ് മൂന്നും ദീപു, ദീപേഷ് എന്നിവര്‍ രണ്ടും വിക്കറ്റ് നേടിയപ്പോള്‍ ഷൈജു ഫൈസല്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. അവസാന വിക്കറ്റില്‍ 16 റണ്‍സ് നേടിയതാണ് സ്കോര്‍ 47ല്‍ എത്തിക്കുവാന്‍ ടൂണ്‍സിനെ സഹായിച്ചത്. ജൈജിത്ത് 5 പന്തില്‍ 13 റണ്‍സ് നേടി പുറത്താകാതെ നിന്നു.

മറുപടി ബാറ്റിംഗിനിറങ്ങിയ പാര്‍ക്ക് സെന്ററിനു തുടരെ വിക്കറ്റുകള്‍ വീണുവെങ്കിലും മൂന്ന് പന്ത് ശേഷിക്കെ 3 വിക്കറ്റ് ജയം നേടാന്‍ അവര്‍ക്കായി. ശ്രീനു 20 റണ്‍സ് നേടിയപ്പോള്‍ 12 റണ്‍സ് എക്സ്ട്രാസ് ഇനത്തിലും പാര്‍ക്ക് സെന്ററിനു ലഭിച്ചു. വിഷ്ണു മൂന്നും രഞ്ജിത്ത്, അരവിന്ദ് കുമാര്‍, സജിത്ത് എന്നിവര്‍ ഓരോ വിക്കറ്റും ടൂണ്‍സിനായി നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement