അരുണിന്റെ ഓള്‍റൗണ്ട് പ്രകടനവും തുണയായില്ല, ലൂമിനെസെന്റിനെ വീഴ്ത്തി പല്‍നാര്‍, ജയം 14 റണ്‍സിന്

ലൂമിനെസെന്റിനെതിരെ 14 റണ്‍സിന്റെ വിജയം കരസ്ഥമാക്കി പല്‍നാര്‍. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പല്‍നാര്‍ 55/7 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ ലൂമിനെസെന്റിന് 6 വിക്കറ്റ് നഷ്ടത്തില്‍ 41 റണ്‍സ് മാത്രമേ എട്ട് ഓവറില്‍ നിന്ന് നേടാനായുള്ളു. പല്‍നാറിന് വേണ്ടി 30 റണ്‍സ് നേടിയ ബിനീഷും 13 റണ്‍സ് നേടിയ സുബിന്‍ ജോസഫുമാണ് ബാറ്റിംഗില്‍ തിളങ്ങിയത്. ലൂമിനെസെന്റിന് വേണ്ടി കെഎസ് അരുണ്‍ നാല് വിക്കറ്റുമായി ബൗളിംഗ് നിരയില്‍ മികവ് പുലര്‍ത്തി.

4 വിക്കറ്റ് വീഴ്ത്തിയ അരുണ്‍ മാത്രമാണ് ലൂമിനെസെന്റ് ബാറ്റിംഗ് നിരയിലും റണ്‍സ് കണ്ടെത്തിയത്. 18 റണ്‍സ് നേടിയ അരുണ്‍ ഒഴികെ മറ്റ് താരങ്ങള്‍ക്കാര്‍ക്കും റണ്‍സ് കണ്ടെത്താനാകാതെ പോയപ്പോള്‍ ലൂമിനെസെന്റ് തോല്‍വിയേറ്റു വാങ്ങി. രതീഷ്, സുബിന്‍ ജോസഫ് എന്നിവര്‍ പല്‍നാറിന് വേണ്ടി രണ്ട് വിക്കറ്റ് നേടി.

Previous articleടെറിഫിക് മൈന്‍ഡ്സിനെ പരാജയപ്പെടുത്തി യെപ്ഡെസ്ക് സ്ട്രൈക്കേഴ്സ്
Next articleവെടിക്കെട്ട് ഫോമിൽ കൊഹ്ലിയും സംഘവും, ആസ്ട്രേലിയക്ക് 341 വിജയലക്ഷ്യം