ഈറത്തിനെതിരെ ജയം സ്വന്തമാക്കി ഒറാക്കിള്‍

- Advertisement -

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് രണ്ടാം ഘട്ട മത്സരങ്ങള്‍ പുരോഗമിക്കവെ ഈറത്തിനെതിരെ 23 റണ്‍സ് ജയം നേടി ഒറാക്കിള്‍. ഇന്നലെ നടന്ന മത്സരത്തില്‍ 23 റണ്‍സിന്റെ ജയമാണ് ആദ്യം ബാറ്റ് ചെയ്ത ഒറാക്കിള്‍ നേടിയത്. നിശ്ചിത 8 ഓവറില്‍ 3 വിക്കറ്റുകളുടെ നഷ്ടത്തില്‍ ടീം 82 റണ്‍സാണ് നേടിയത്. ഒറാക്കിളിന്റെ അഫ്താബ് 24 പന്തില്‍ 46 റണ്‍സും അരുണ്‍ ദത്ത് 23 റണ്‍സും നേടി പുറത്താകുകയായിരുന്നു. മുഹമ്മദ് ഹാഷിര്‍ ഈറത്തിനു വേണ്ടി രണ്ട് വിക്കറ്റ് നേടി.

തിരിച്ച് ബാറ്റിംഗിനിറങ്ങിയ ഈറത്തിനു 8 ഓവറില്‍ 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ 59 റണ്‍സേ നേടാനായുള്ളു. അരുണ്‍ തമ്പി 33 റണ്‍സും മുഹമ്മദ് പികെ 15 റണ്‍സും നേടി. 3 വിക്കറ്റ് നേടിയ അര്‍ജ്ജുന്‍ ആണ് ഒറാക്കിള്‍ ബൗളര്‍മാരില്‍ തിളങ്ങിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement