ടിപിഎല്‍ ഫേസ് 2 ജേതാക്കളായി നാവിഗെന്റ് ഗ്രീന്‍, ഓള്‍റൗണ്ട് പ്രകടനവുമായി ദീപു അശോക്

- Advertisement -

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിന്റെ രണ്ടാം ഘട്ട യോഗ്യത റൗണ്ടിന്റെ ഫൈനല്‍ മത്സരത്തില്‍ ജേതാക്കളായി നാവഗെന്റ് ഗ്രീന്‍. ഇന്ന് നടന്ന മത്സരത്തില്‍ എച്ച് & ആര്‍ ബ്ലോക്കിനെയാണ് നാവിഗെന്റ് ഗ്രീന്‍ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ആറ് വിക്കറ്റിന്റെ ജയമാണ് ടീം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത എച്ച്ആര്‍ ബ്ലോക്ക് 8 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 46 റണ്‍സാണ് നേടിയത്. ലക്ഷ്യം 6.4 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തിലാണ് നാവിഗെന്റ് മറികടന്നത്.

13 റണ്‍സ് നേടിയ രാഹുല്‍ ഹരിയാണ് എച്ച് & ആര്‍ ബ്ലോക്കിന്റെ ടോപ് സ്കോറര്‍. നാവിഗെന്റിനു വേണ്ടി ദീപു അശോക് മൂന്നും ഷാനവാസ് ഖാന്‍ രണ്ടും വിക്കറ്റ് നേടി.

10 റണ്‍സിനിടെ മൂന്ന് വിക്കറ്റ് ചേസിംഗില്‍ നാവിഗെന്റിനു നഷ്ടമായെങ്കിലും നിര്‍ണ്ണായകമായ പ്രകടനവുമായി ദീപു അശോക് ടീമിന്റെ രക്ഷയ്ക്കെത്തി. ഒപ്പം നസീം നവാബും സഹായത്തിനുണ്ടായിരുന്നു. ദീപു 21 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ നസീം 14 റണ്‍സ് നേടി. അഞ്ചാം വിക്കറ്റില്‍ 28 റണ്‍സാണ് കൂട്ടുകെട്ട് നേടിയത്. ബൗളിംഗ് ടീമിനു വേണ്ടി അമല്‍ എസ് കുമാര്‍ 2 വിക്കറ്റ് നേടി.

Advertisement