
നാവിഗെന്റ് സി ടീമിനു വിജയത്തുടക്കം. ഐബിഎസ് ബി ടീമിനെയാണ് അവര്‍ 5 വിക്കറ്റിനു പരാജയപ്പെടുത്തിയത്. ഐബിഎസ് എ ടീമിന്റെ പ്രകടനത്തിനു നേര് വിപരീതമായ പ്രകടനമാണ് അവരുടെ ബി ടീം പുറത്തെടുത്തത്. എ ടീം കൂറ്റന്‍ സ്കോര്‍ പിറന്ന മത്സരത്തില്‍ സമനില പിരിഞ്ഞപ്പോള്‍ ബി ടീമിനു 9 വിക്കറ്റ് നഷ്ടത്തില്‍ 32 റണ്‍സ് മാത്രമാണ് നേടാനായത്.
ടോസ് നേടിയ നാവിഗെന്റ് ഐബിഎസിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. എന്നാല്‍ 10/4 എന്ന നിലയിലേക്ക് തകര്‍ന്ന ബാറ്റിംഗ് ടീം പിന്നീട് മത്സരത്തില്‍ ഒരു തിരിച്ചുവരവ് നടത്താന്‍ കഴിയാതെ പിന്നോട്ട് പോയി. 7 റണ്‍സ് നേടിയ മുനീറാണ് ടോപ് സ്കോറര്‍. നാവിഗെന്റിനായി മനാര്‍ മുഹമ്മദ് നാലു വിക്കറ്റും അശ്വിന് പണിക്കര്‍ രണ്ട് വിക്കറ്റും നേടി. നന്ദു, കൃഷ്ണകുമാര്‍, ശ്രീകാന്ത് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
നാവിഗെന്റ് ബാറ്റിംഗും മെച്ചമുള്ളതായിരുന്നില്ല. 9/3 എന്ന നിലയിലേക്ക് തകര്‍ന്ന അവരെ കരകയറ്റിയത് മിഥുന് കെപി ആണ്. 13 പന്തില്‍ 2 സിക്സറുകളോടു കൂടി 20 റണ്‍സ് നേടിയ മിഥുന് വിജയസമയത്ത് പുറത്താകാതെ നില്‍ക്കുകയായിരുന്നു. 6.4 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തിലാണ് നാവിഗെന്റ് സി ടീം ലക്ഷ്യം മറികടന്നത്.
ഐബിഎസിനു വേണ്ടി മുനീര്‍ രണ്ട് വിക്കറ്റും ഹരികൃഷ്ണന്, ഭരത്, സനു ജോര്‍ജ്ജ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.