യുഎസ്ടി ബ്ലൂവിനെതിരെ 5 വിക്കറ്റ് ജയം സ്വന്തമാക്കി നാവിഗെന്റ് സി ടീം

- Advertisement -

യുഎസ്ടി ബ്ലൂവിനെതിരെ 5 വിക്കറ്റ് ജയം സ്വന്തമാക്കി നാവിഗെന്റ് സി ടീം. ശനിയാഴ്ച നടന്ന മത്സരത്തില്‍ ടോസ് നേടി നാവിഗെന്റ് സി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത യുഎസ്ടി ബ്ലൂ 61 റണ്‍സ് നേടുകയായിരുന്നു. 9 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. ആര്‍ പദ്മനാഭന്‍ മൂന്ന് പന്തില്‍ 11 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ ദിലീഷ് (13) ആണ് ടീമിന്റെ ടോപ് സ്കോറര്‍. ജീത് 10 റണ്‍സ് നേടി. നാവിഗെന്റിനു വേണ്ടി ആനന്ദ് മൂന്നും ഷാനവാസ് ഖാന്‍ രണ്ടും വിക്കറ്റ് നേടി. മനുവിനാണ് ഒരു വിക്കറ്റ്.

6.3 ഓവറിലാണ് നാവിഗെന്റിന്റെ വിജയം. 17 റണ്‍സ് നേടി ഷാനവാസും 14 റണ്‍സ് നേടി ഷാനുമാണ് നാവിഗെന്റിന്റെ വിജയ സമയത്ത് ക്രീസില്‍ നിന്നത്. 35/5 എന്ന നിലയിലേക്ക് വീണ നാവിഗെന്റിന്റെ രക്ഷയ്ക്കെത്തിയത് 27 റണ്‍സ് ആറാം വിക്കറ്റ് കൂട്ടുകെട്ടാണ്. ഓപ്പണര്‍ ബിബിന്‍ ബാബു 16 റണ്‍സ് നേടി. മഹേശ്വരന്‍, പ്രവീണ്‍ എന്നിവര്‍ യുഎസ്ടിയ്ക്കായി രണ്ടും പദ്മനാഭന്‍ ഒരു വിക്കറ്റും നേടി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement