മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ രക്ഷകരായി രാകേഷ് രാജനും ബിജിത്ത് കുമാറും

സൈക്സ്‍വാരിയേഴ്സിനെതിരെ 20 റണ്‍സ് വിജയം സ്വന്തമാക്കി എംപിടി ഫീനിക്സ് തങ്ങളുടെ ജൈത്രയാത്ര തുടരുമ്പോളും അവര്‍ വളരെയധികം കടപ്പെട്ടിരിക്കേണ്ടത് ബിജിത്ത് കുമാറിനോടും രാകേഷ് രാജനോടുമാണ്. ആദ്യ ഓവറില്‍ വീണ രണ്ട് വിക്കറ്റുകള്‍ ഉള്‍പ്പെടെ 3/3 എന്ന നിലയിലേക്ക് തകര്‍ന്ന ഫീനിക്സിന്റെ രക്ഷയ്ക്കെത്തിയത് ഇവര്‍ ഇരുവരും ആയിരുന്നു. 18 പന്തില്‍ 2 സിക്സും 2 ബൗണ്ടറിയും അടക്കം 28 റണ്‍സ് ബിജിത്ത് നേടിയപ്പോള്‍ രാകേഷ് രാജന്‍ 3 സിക്സറുകളുടെ സഹായത്തോടു കൂടി 15 പന്തില്‍ നിന്ന് 32 റണ്‍സാണ് നേടിയത്. എംപിടി 8 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സ് നേടുകയായിരുന്നു.

സൈക്സ്‍വാരിയേഴ്സിനു വേണ്ടി രാജേഷ്, മുഹമ്മദ് മിഷാല്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വിഷ്ണു ഒരു വിക്കറ്റ് സ്വന്തമാക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ സൈക്സിനു 54 റണ്‍സ് മാത്രമേ നേടാനായുള്ളു. ആറ് വിക്കറ്റുകള്‍ നഷ്ടമായ അവര്‍ക്ക് വേണ്ടി തോമസ് 13 റണ്‍സുമായി ടോപ് സ്കോറര്‍ ആയി. 24 റണ്‍സ് എക്സ്ട്രാസ് രൂപത്തില്‍ ലഭിച്ച അവര്‍ക്ക് വേണ്ടി മറ്റൊരു ബാറ്റ്സ്മാനും മികവു പുലര്‍ത്താനായില്ല. ഫീനിക്സിനു വേണ്ടി പ്രശാന്ത് മൂന്ന് വിക്കറ്റും സേതു, റിയാസ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Previous articleസൈനയും സിന്ധുവും രണ്ടാം റൗണ്ടിലേക്ക്
Next articleനാവിഗെന്റിനെ മറികടന്ന് അലയന്‍സ് ബ്ലാക്ക്