ഐസിഐസിഐ ബാങ്കിനെ മറികടന്ന് മുത്തൂറ്റ് പാപ്പച്ചന്‍ ടെക്നോളജീസ്

- Advertisement -

ഐസിഐസിഐ ബാങ്കിനെതിരെ 31 റണ്‍സ് വിജയം സ്വന്തമാക്കി എംപിടി ഫീനിക്സ്. ഇന്ന് ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുത്തൂറ്റ് പാപ്പച്ചന്‍ ടെക്നോളജീസ് 8 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 83 റണ്‍സ് നേടുകയായിരുന്നു. വിമല്‍ ചന്ദ്രന്‍(10 പന്തില്‍ 26, നാല് സിക്സുകള്‍ ഉള്‍പ്പടെ), വിജയ് ശങ്കര്‍(16), ബിജിത്ത് കുമാര്‍(10) എന്നിവരാണ് പ്രധാന സ്കോറര്‍മാര്‍. ഐസിഐസിഐയ്ക്ക് വേണ്ടി ആനന്ദ് നാല് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗില്‍ ബാങ്ക് ടീമിനു 52 റണ്‍സ് മാത്രമാണ് നേടാനായത്. 4 വിക്കറ്റ് മാത്രമേ നഷ്ടമായുള്ളുവെങ്കിലും വേണ്ടത്ര വേഗത്തില്‍ ബാറ്റ്സ്മാന്മാര്‍ക്ക് സ്കോര്‍ ചെയ്യാനാകാതെ പോയത് അവര്‍ക്ക് തിരിച്ചടിയായി. 14 റണ്‍സ് നേടിയ വിമല്‍ വേലപ്പനാണ് ടോപ് സ്കോറര്‍. 12 റണ്‍സ് വീതം നേടി അരുണ്‍കുമാര്‍, അശ്ലേഷ് എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. എംപിടി ഫീനിക്സിനു വേണ്ടി രാകേഷ് രാജന്‍, അഖില്‍ അശോക് എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

Advertisement