പൊരുതി തോറ്റ് അക്യുബിറ്റ്സ് ബാഷര്‍, മുത്തൂറ്റ് പാപ്പച്ചന്‍ ടെക്നോളജീസിനു വിജയം

- Advertisement -

അക്യുബിറ്റ്സിനെ 6 റണ്‍സിനു മറികടന്ന് മുത്തൂറ്റ് പാപ്പച്ചന്‍ ടെക്നോളജീസ്. ടോസ് നേടിയ എംപിടി ഫീനിക്സ് ബാറ്റിംഗ് തിരഞ്ഞെടുത്ത് 8 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സ് നേടുകയായിരുന്നു. നായകന്‍ ബിജിത്ത് കുമാര്‍ നേടിയ 36 റണ്‍സാണ് ടീമിനു തുണയായത്. 15 പന്തില്‍ നാല് സിക്സറുകളുടെ സഹായത്തോടു കൂടിയാണ് ബിജിത്ത് 36 റണ്‍സ് നേടിയത്. മറ്റൊരു ബാറ്റ്സ്മാന്മാര്‍ക്കും തന്നെ മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. അജാസ് ബഷീര്‍ 9 റണ്‍സ് നേടി. അക്യുബിറ്റ്സിനു വേണ്ടി അരുണ്‍ കെ എസ് 4 വിക്കറ്റ് നേടിയപ്പോള്‍ അഭിജിത്ത് രണ്ടും അനൂപ് ഒരു വിക്കറ്റും വീഴ്ത്തി.

69 റണ്‍സ് ലക്ഷ്യവുമായി ഇറങ്ങിയ അക്യുബിറ്റ്സിനു 7 വിക്കറ്റ് നഷ്ടത്തില്‍ 62 റണ്‍സ് മാത്രമേ നേടാനായുള്ളു. അഭിജിത്ത് 21 റണ്‍സ് നേടിയപ്പോള്‍ 15 റണ്‍സ് നേടിയ ജയദീപ് പരിക്കേറ്റ് പുറത്ത് പോകുകയായിരുന്നു. എംപിടിയ്ക്ക് വേണ്ടി പ്രശാന്ത്, സേതു, രാകേഷ്, റിയാസ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.

Advertisement