
എംപിഎസ് ഇന്ത്യ ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍ഷിപ്പ് റൗണ്ട് മത്സരങ്ങള്‍ക്ക് ശനിയാഴ്ച തുടക്കം. ഒന്ന്-രണ്ട് ഘട്ട മത്സരങ്ങളില്‍ നിന്ന ജയിച്ച കയറിയ 8 ടീമുകള്‍ അവസാന റൗണ്ടിലേക്ക് കടന്നിട്ടുണ്ട്. സീഡിംഗ് ലഭിച്ച് നേരിട്ട് മൂന്നാം റൗണ്ടിലേക്ക് കടന്ന 40 ടീമുകള്‍ക്കൊപ്പം ഈ 8 ടീമുകള്‍ കൂടി ചേര്‍ന്ന് 16 ഗ്രൂപ്പുകളിലായാണ് ഇനി മത്സരങ്ങള്‍ നടക്കുക.
എന്‍വെസ്റ്റ്നെറ്റ്, നാവിഗെന്റ് സി, ഇന്‍ഫോസിസ് യെല്ലോ, ഇനാപ്പ് ടൈറ്റന്‍സ്, ഫയര്‍ ഫോഴ്സ്, സ്റ്റാര്‍ട്ടപ്പ് കിംഗ്സ്, വിജി&എം, ട്രിവാന്‍ഡ് എന്നിവരാണ് രണ്ടാം റൗണ്ട് നോക്ക്ഔട്ട് ഘട്ടത്തില്‍ നിന്ന് ജയിച്ച് കയറിയത്.
ചാമ്പ്യന്‍ഷിപ്പ് റൗണ്ടിലെ ആദ്യ മത്സരത്തില്‍ അലയന്‍സ് വൈറ്റ്സ് ആര്‍എം ബ്ലാസ്റ്റേഴ്സിനെ നേരിടും. ശനിയാഴ്ച രാവിലെ 7.30നാണ് മത്സരം. പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ മേയ് ആറിനു അവസാനിക്കും.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial