എംപിഎസ് ഇന്ത്യ ടിപിഎല്‍ 2018 ഫൈനല്‍ നാളെ

- Advertisement -

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് 2018ന്റെ ഫൈനല്‍ മത്സരങ്ങള്‍ നാളെ നടക്കും. മുമ്പ് പല തവണ ഫൈനല്‍ ക്രമീകരിച്ചിരുന്നുവെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം മത്സരം മാറ്റിവയ്ക്കേണ്ടി വരികയായിരുന്നു. നാളെ നടക്കുന്ന ഫൈനലിനു ശേഷം നടക്കുന്ന സമ്മാനദാന ചടങ്ങില്‍ മുഖ്യാതിഥിയായി എത്തുന്നത് ശ്രീ രാജമാണിക്യം ഐഎഎസ് (എംഡി, കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ്).

ഫേസ് 1 ഫൈനലില്‍ ഇന്‍ഫോസിസ് ടെസ്റ്റ് ഹൗസ് വാരിയേഴ്സിനെ നേരിടും. ഉച്ചയ്ക്ക് 12 മണിയ്ക്കാണ് മത്സരം. ഫേസ് 2 ഫൈനലില്‍ എന്‍വെസ്റ്റ്നെറ്റും നാവിഗെന്റ് സി ടീമും ഏറ്റുമുട്ടും. ഉച്ചയ്ക്ക് 1 മണിയ്ക്കാണ് മത്സരം.

ചാമ്പ്യന്‍ഷിപ്പ് റൗണ്ട് മത്സരത്തില്‍ ആര്‍ആര്‍ഡി കോബ്രാസ് ക്യുബര്‍സ്റ്റ് റെഡ് എന്നീ ടീമുകളാണ് ഏറ്റുമുട്ടുന്നത്. മത്സരം വൈകുന്നേരം 3.15നു നടക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement