70 റണ്‍സിന്റെ വമ്പന്‍ ജയവുമായി സിഫി തണ്ടേഴ്സ്

- Advertisement -

ടിപിഎല്‍ 2020ല്‍ ഇന്ന് നടന്ന മത്സരത്തില്‍ 70 റണ്‍സിന്റെ കൂറ്റന്‍ ജയം നേടി സിഫി തണ്ടേഴ്സ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത സിഫി ഷെല്‍സ്ക്വയറിനെതിരെ 96 റണ്‍സാണ് 8 ഓവറില്‍ നിന്ന് 4 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. ഓപ്പണര്‍മാരായ അബുസാലിയും നിതീഷും നല്‍കിയ തുടക്കമാണ് സിഫിയെ വലിയ സ്കോറിലേക്ക് നയിച്ചത്. നിതീഷ് 27 റണ്‍സ് നേടി പുറത്താകുമ്പോള്‍ ടീം 4.4 ഓവറില്‍ 46 റണ്‍സ് നേടിയിരുന്നു. പിന്നീട് അബു സാലിയുടെ വെടിക്കെട്ട് പ്രകടനമാണ് 96 റണ്‍സിലേക്ക് ടീമിനെ എത്തിക്കുവാന്‍ സഹായിച്ചത്. അബുസാലി 5 സിക്സ് അടക്കം 20 പന്തില്‍ നിന്ന് 42 റണ്‍സാണ് നേടിയത്. ഷെല്‍സ്ക്വയറിന് വേണ്ടി ടോണി അലോഷ്യസ് രണ്ട് വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഷെല്‍സ്ക്വയര്‍ 6.5 ഓവറില്‍ 36 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. മിഥുന്‍, ബ്രിസ്റ്റണ്‍ കെ സണ്ണി എന്നിവര്‍ സിഫിയ്ക്കായി മൂന്ന് വീതം വിക്കറ്റ് നേടി.

Advertisement