
രണ്ടാം വിജയവുമായി ഐക്കണ്‍ ക്ലിനിക്കല്‍ റിസര്‍ച്ച്
ഇന്‍ഗ്ലോറിയസ് XIനെ 39 റണ്‍സിനു പരാജയപ്പെടുത്തി ഐക്കണ്‍ ക്ലിനിക്കല്‍ റിസര്‍ച്ച്. ഇന്ന് ടെക്നോപാര്‍ക്ക് ഗ്രൗണ്ടില്‍ അരങ്ങേറിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട ഐക്കണിനെ ഇന്‍ഗ്ലോറിയസ് ബാറ്റിംഗിനയയ്ക്കുകയായിരുന്നു. മചീന്ദ്ര പടേകര്‍(29), അഭിഷേക് കുമാര്‍ സിംഗ്(24*) എന്നിവര്‍ നേടിയ രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന്റെ പിന്‍ബലത്തില്‍ ഐക്കണ്‍ 8 ഓവറില്‍ 67 റണ്‍സ് നേടുകയായിരുന്നു. അവസാന ഓവറില്‍ മചീന്ദ്ര പുറത്താകുമ്പോള്‍ 48 റണ്‍സാണ് സഖ്യം നേടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്‍ഗ്ലോറിയസ് 6.1 ഓവറില്‍ 28 റണ്‍സിനു ഓള്‍ഔട്ട് ആയി. വിഷ്ണുരാജ്(10) ആണ് ടോപ് സ്കോറര്‍. ഐക്കണിനു വേണ്ടി സൂര്യകുമാര്‍ മസനം മൂന്ന് വിക്കറ്റ് നേടി. ഹരീഷ് മാവട്ടൂര്, കൈജര് അലി, മുരളി ശങ്കരന്, പ്രവീണ്‍ കുമാര്‍, മചീന്ദ്ര പടേകര്‍ എന്നിവരാണ് മറ്റു വിക്കറ്റ് നേട്ടക്കാര്‍.
29 റണ്‍സ് വിജയം നേടി സീവ്യൂ അടുത്ത ഘട്ടത്തിലേക്ക്
മാവെറിക്സിനെ 29 റണ്‍സിനു പരാജയപ്പെടുത്തി സീവ്യൂ ടിപിഎല്‍ 2017ന്റെ അടുത്ത ഘട്ടത്തിലേക്ക്. ആദ്യ പന്തില്‍ തന്നെ സെന്‍ രാജുവിനെ നഷ്ടമായെങ്കിലും. അലോക് ചന്ദ്ര ഭാനു(15), അലുഗ് ഘോഷ്(15), വിജിത്ത്(11) എന്നിവരുടെ സഹായത്തോടു കൂടി സീവ്യൂ മാവെറിക്സിനു 67 റണ്‍സ് വിജയലക്ഷ്യം നല്‍കുകായിരുന്നു. 8 ഓവറില്‍ 7 വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് 66 റണ്‍സ് സീവ്യൂ നേടിയത്. മാവെറിക്സിനു വേണ്ടി അഖില്‍, നന്ദു എന്നിവര്‍ രണ്ട് വിക്കറ്റും, തോമസ് ജോര്‍ജ്ജ്, ശ്രീജിത്ത്, പ്രവീണ്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
മാവെറിക്സിന്റെ ബാറ്റിംഗില്‍ 15 റണ്‍സ് നേടി തോമസ് ജോര്‍ജ്ജ് മാത്രമാണ് പൊരുതി നോക്കിയത്. 8 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സ് മാത്രമാണ് അവര്‍ക്ക് നേടാനായത്. സീവ്യൂവിനു വേണ്ടി സുദീര്‍ 3 വിക്കറ്റും സെന്‍ രാജു രണ്ട് വിക്കറ്റും വീഴ്ത്തി. അലോക് ചന്ദ്ര ഭാനു, അജിന് സഹായ എന്നിര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.
മാക് സ്ട്രൈക്കേഴ്സിനു ഒരു റണ്‍സ് ജയം
ആവേശകരമായ മത്സരത്തില്‍ ബെസ്റ്റ്ബാഷിനെ ഒരു റണ്‍സിനു മറികടന്ന് മാക് സ്ട്രൈക്കേഴ്സ്. ടോസ് നേടി ബെസ്റ്റ്ബാഷ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത മാക് സ്ട്രൈക്കേഴ്സ് നിശ്ചിത 8 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 61 റണ്‍സ് നേടി. സ്റ്റാലിന് ആന്റണി ദാസ് 14 റണ്‍സ് നേടി ടോപ് സ്കോറര്‍ ആയി. മാണിക്യലറാവു(12*), ജോണ്‍ ഡെമാഷിന്(11), മഹേഷ് മോഹന്‍(10) എന്നിവരായിരുന്നു മറ്റു പ്രധാന സ്കോറര്‍മാര്‍
ബെസ്റ്റ്ബാഷിനു വേണ്ടി ശ്യാം കൃഷ്ണ മൂന്ന് വിക്കറ്റും ഡിപിന്, സന്ദീപ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മികച്ച ചേസിംഗാണ് ബെസ്റ്റ്ബാഷ് കാഴ്ചവെച്ചത്. എന്നാല്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സ് മാത്രമേ അവര്‍ക്ക് നേടാനായുള്ളു. 10 റണ്ണോളം എക്സ്ട്രാസ് ആയി വഴങ്ങിയതാണ് ബെസ്റ്റ്ബാഷിനു തിരിച്ചടിയായത്. 18 റണ്‍സ് നേടി പുറത്താകാതെ നിന്ന ഡിപിന് ആണ് ബെസ്റ്റ് ബാഷിന്റെ ടോപ് സ്കോറര്‍. സന്ദീപ് ദാസ്(14), പ്രവീണ്‍(11) എന്നിവരാണ് രണ്ടക്കം കടന്ന ബാറ്റ്സ്മാന്മാര്.