
ടീം വൈആറിനെതിരെ 5 വിക്കറ്റ് ജയം സ്വന്തമാക്കി ലിവാരെസ്. ഇന്ന് നടന്ന ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് രണ്ടാം ഘട്ട റൗണ്ട് മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടീം വൈആര്‍ 56 റണ്‍സ് നേടുകയായിരുന്നു. 8 വിക്കറ്റുകളാണ് ടീമിനു നഷ്ടമായത്. ജോസഫ് ആല്‍ഫ്രെഡ്(20), അതുല്‍ അശോക്(12*) എന്നിവരാണ് വൈആര്‍ ബാറ്റിംഗ് നിരയില്‍ തിളങ്ങിയത്. ലിവാരെസിനു വേണ്ടി അല്വാര്ണോസ് നാല് വിക്കറ്റ് നേടി മികച്ച് നിന്നു.
അഞ്ച് വിക്കറ്റുകളുടെ നഷ്ടത്തില്‍ 6 പന്ത് ശേഷിക്കെയാണ് ലിവാരെസിന്റെ ജയം. ശിഹാസ് 21 റണ്‍സും സുമേഷ് നായര്‍ 10 റണ്‍സും നേടി മികച്ച തുടക്കമാണ് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 32 റണ്‍സ് നേടിയ കൂട്ടുകെട്ട് പുറത്തായ ശേഷം വിക്കറ്റ് വീഴ്ച തുടര്‍ച്ചയായെങ്കിലും അനൂപ്(7*) ടീമിന്റെ ജയം ഉറപ്പാക്കി.
വിഷ്ണു രണ്ടും ദീപു, രാംകുമാര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി ടീം വൈആര്‍ ബൗളിംഗ് നിരയ്ക്ക് വേണ്ടി പൊരുതി നോക്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial