ഇന്നൊവേഷന്‍ ഇന്‍ക്യുബേറ്റര്‍ ബി ജൈത്രയാത്ര തുടരുന്നു

- Advertisement -

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് ആദ്യ റൗണ്ടില്‍ നിന്ന് രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിയ ഇന്നൊവേഷന്‍ ഇന്‍ക്യുബേറ്റര്‍ ബി തങ്ങളുടെ ജൈത്രയാത്ര തുടരുന്നു. സൈക്സ് വാരിയേഴ്സിനെതിരെയാണ് ഇന്നൊവേഷന്‍ ടീം ജയിച്ചത്. ടോസ് നേടിയ ഇന്നൊവേഷന്‍ ഇന്‍ക്യുബേറ്റര്‍ ബി ടീം ബൗളിംഗ് തിരഞ്ഞെടുക്കുകയും സൈക്സ് വാരിയേഴ്സിനെ 35 റണ്‍സില്‍ പിടിച്ചുകെട്ടുകയുമായിരുന്നു.

സൈക്സിന്റെ യസീര്‍ അലി, ദീപക് എന്നിവര്‍ 8 റണ്‍സ് വീതം നേടി ടോപ് സ്കോറര്‍മാരായി. കൃഷ്ണകുമാര്‍ ആണ് ഇന്നൊവേഷന്‍ ബൗളര്‍മാരില്‍ മികച്ച് നിന്നത്. മൂന്ന് വിക്കറ്റാണ് കൃഷ്ണകുമാര്‍ നേടിയത്. ഹരീഷ് ഷെറീഫ്, അരവിന്ദ് ബാബു എന്നിവര്‍ ഓരോ വിക്കറ്റും നേടി.

ഓപ്പണര്‍മാരായ ബിന്‍ഷാദും(11) ചന്ദ്രബോസും(19*) ടീമിനു മികച്ച തുടക്കമാണ് നല്‍കിയത്. നാലാം ഓവറില്‍ മൂന്ന് പന്തുകള്‍ക്കിടെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും അതേ ഓവറില്‍ തന്നെ വിജയം കൊയ്യാനും ഇന്നൊവേഷനു സാധിച്ചു. സൈക്സിന്റെ യസീര്‍ അലിയ്ക്കാണ് രണ്ട് വിക്കറ്റ് ലഭിച്ചത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement