
ഐസിഫോസ്സിനെതിരെ 10 വിക്കറ്റ് വിജയം സ്വന്തമാക്കി ഇന്നൊവേഷന് ഇന്‍ക്യുബേറ്റര്‍ ബി. ഇന്ന് നടന്ന അവസാന മത്സരത്തില്‍ 8 ഓവറില്‍ ഐസിഫോസ്സിനെ ഇന്‍ക്യുബേറ്റര്‍ ബി ടീം 26 റണ്‍സിനു പിടിച്ചുകെട്ടുകയായിരുന്നു. 8 വിക്കറ്റുകളാണ് 26 റണ്‍സ് നേടുന്നതിനിടെ ഐസിഫോസ്സിനു നഷ്ടമായത്. 8 റണ്‍സ് നേടിയ ഓപ്പണര്‍ എഎസ് അജ്മിയാണ് ടീമിന്റെ ടോപ് സ്കോറര്‍. ബൗളിംഗ് ടീമിനു വേണ്ടി ഹാരിഷ് ഷെറീഫ് മൂന്നും ചന്ദ്ര ബോസ് രണ്ട് വിക്കറ്റും നേടി. യദു കൃഷ്ണന്, അരവിന്ദ് ബാബു എന്നിവര്‍ ഓരോ വിക്കറ്റും നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്നൊവേഷന് ഇന്‍ക്യുബേറ്റര്‍ ഓപ്പണര്‍മാര്‍ 3.2 ഓവറില്‍ ലക്ഷ്യം മറികടന്നു. 17 റണ്‍സ് നേടി പുറത്താകാതെ നിന്ന് കെആര്‍ ചന്ദ്ര ബോസ് ടോപ് സ്കോറര്‍ ആയപ്പോള്‍ ബിന്‍ഷാദ് 8 റണ്‍സ് നേടി ചന്ദ്ര ബോസിനു മികച്ച പിന്തുണ നല്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial