
ഇനാപ്പ് ടൈറ്റന്‍സിനെതിരെ 31 റണ്‍സിന്റെ ആധികാരിക ജയം സ്വന്തമാക്കി ഇന്‍ഫി റെഡ്. ഇന്നലെ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്‍ഫി മത്സരത്തില്‍ 77 റണ്‍സാണ് 3 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്. വിനോത് കുമാര്‍(31), ശ്രീജിത്ത്(15), അനില്‍(14*) എന്നിവരാണ് ഇന്ഫിയ്ക്കായി തിളങ്ങിയത്. രാജേഷ്, ഹരി എന്നിവര്‍ക്കാണ് വിക്കറ്റ് ലഭിച്ചത്.
46 റണ്‍സാണ് ചേസിംഗിനിറങ്ങിയ ഇനാപ്പ് ടൈറ്റന്‍സിനു നേടാനായത്. 7 വിക്കറ്റാണ് ടീമിനെ നഷ്ടമായത്. ശ്രീജിത്ത്(2), കാര്‍ത്തിക്, അനില്‍, അനൂപ് എന്നിവര്‍ ഇന്ഫിയ്ക്കായി വിക്കറ്റ് പട്ടികയില്‍ ഇടം പിടിച്ചു.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial